കൂടരഞ്ഞി കോലോത്തുംകടവ് പുഴയില് യുവാവിനെ മരിച്ചനിലയില് കണ്ടെത്തി... പമ്പ് ഹൗസിന് സമീപം അഴിച്ചു വെച്ച വസ്ത്രങ്ങള് കണ്ടതിനെ തുടര്ന്ന് നാട്ടുകാരും അഗ്നിശമന സേനയും സന്നദ്ധ പ്രവര്ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

കൂടരഞ്ഞി കോലോത്തുംകടവ് പുഴയില് യുവാവിനെ മരിച്ചനിലയില് കണ്ടെത്തി. കോലോത്തുംകടവ് മേച്ചേരി ഷമീറിന്റെ (33) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെ പുഴയില് കണ്ടത്. കോലോത്തുംകടവ് പമ്പ് ഹൗസിന് സമീപം അഴിച്ചു വെച്ച വസ്ത്രങ്ങള് കണ്ടതിനെ തുടര്ന്ന് നാട്ടുകാരും അഗ്നിശമന സേനയും സന്നദ്ധ പ്രവര്ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് ഒഴുക്കില്പെട്ടതാകാമെന്നാണ് നിഗമനം.
ബുധനാഴ്ച രാത്രി വീട്ടുകാര് ഫോണില് ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ലത്രെ. വ്യാഴാഴ്ച രാവിലെയും ഫോണില് ലഭിക്കാത്തതിനെ തുടര്ന്ന് നാട്ടുകാര് നടത്തിയ അന്വേഷണത്തിലാണ് പുഴക്കരയില് വസ്ത്രങ്ങള് കണ്ടത്. ഇവിടെത്തെ പമ്പ് ഹൗസിലെ ഓപറേറ്ററായിരുന്നു ഷമീര്. മൃതദേഹം തിരുവമ്പാടി പൊലീസ് ഇന്ക്വസ്റ്റ് നടത്തി പോസ്റ്റുമോര്ട്ടത്തിനയച്ചു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ കോലോത്തുംകടവ് ജുമാ മസ്ജിദില്.
"
https://www.facebook.com/Malayalivartha


























