പാര്ട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രവര്ത്തകരോടും സമൂഹത്തോടും കരുതല് കാണിക്കുകയും ചെയ്ത സഖാവ്...പി.കെ.കുഞ്ഞനന്തന്റെ മരണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു

പാര്ട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രവര്ത്തകരോടും സമൂഹത്തോടും കരുതല് കാണിക്കുകയും ചെയ്ത സഖാവ്... പി.കെ.കുഞ്ഞനന്തന്റെ മരണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. പൊതുപ്രവര്ത്തകന് എന്ന നിലയില് സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂര് മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പി.കെ.കുഞ്ഞനന്തന്റെ മരണത്തില് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചിച്ചു.
ജനങ്ങള്ക്ക് ഏറെ പ്രിയങ്കരനായിരുന്ന കുഞ്ഞനന്തന്, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ടാണ് പാനൂര് ഏരിയയില് പാര്ട്ടി കെട്ടിപ്പടുക്കാനായി പ്രവര്ത്തിച്ചത്. രാഷ്ട്രീയ ശത്രുക്കള്ക്കുപോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു. അത്രമാത്രം ജനകീയനായ നേതാവിനെ കേസില് കുടുക്കി ജയിലിലടയ്ക്കുകയാണ് യു.ഡി.എഫ്. സര്ക്കാര് ചെയ്തതെന്നും കോടിയേരി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























