'ഈ കാലവും കടന്നു പോകും'; പി.ജെ. ജോസഫിന്റെ സംഗീത ആല്ബം പ്രകാശനം ചെയ്തു

സ്പീക്കര് പി. ശ്രീരാമകൃഷ്ണന്, പി.ജെ. ജോസഫ് എം.എല്.എയുടെ സംഗീത ആല്ബം പ്രകാശനം ചെയ്തു. നിയമസഭാ മീഡിയ റൂമിലാണ് ഗാന്ധിജി സ്റ്റഡി സെന്റര് നിര്മിച്ച 'ഈ കാലവും കടന്നു പോകും' എന്ന സംഗീത ആല്ബത്തിന്റെ പ്രകാശനം നടന്നത്.
സ്പീക്കര് സംഗീത ആല്ബം സംഗീതജ്ഞന് രമേശ് നാരായണനു കൈമാറി. മോന്സ് ജോസഫ് എം.എല്.എ, മുന് എം.എല്.എ: ടി.യു. കുരുവിള, ഗാനരചയിതാക്കളായ ആര്.കെ. ദാസ് മലയാറ്റില്, നെയ്യാറ്റിന്കര ജയകുമാര്, സംഗീതം നിര്വഹിച്ച എം. രാധാകൃഷ്ണന് എന്നിവര് പങ്കെടുത്തു.
പി.ജെ. ജോസഫ്, വിധു പ്രതാപ്, എം. രാധാകൃഷ്ണന്, ലക്ഷ്മി രംഗന്, ദിവ്യ നായര്, എം.എല്. മീനാക്ഷി എന്നിവരാണ് ഗാനങ്ങള് ആലപിച്ചിട്ടുള്ളത്. എല്.വി. അജിത്ത് ദൃശ്യാവിഷ്കാരം നിര്വഹിച്ചു.
https://www.facebook.com/Malayalivartha


























