ലോക് ഡൗണിന് ഇടയിലും ചാലക്കുടിയിൽ രാത്രി ഒളിച്ചു കടത്താൻ ശ്രമിച്ചത് രണ്ടേകാല് കിലോ കഞ്ചാവ്! പോലീസ് പിടിയിലായത് തന്ത്രപരമായ നീക്കത്തിലൂടെ.. രണ്ട് പേര് അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വരുന്നത്...

ലോറിയില് ഒളിച്ചു കടത്തുകയായിരുന്ന രണ്ടേകാല് കിലോ കഞ്ചാവ് പൊലീസ് പിടികൂടി. രാത്രി ഏഴരയോടെ ദേശീയ പാതയിലൂടെ കടത്തുകയായിരുന്ന കഞ്ചാവ് രഹസ്യ വിവരം ലഭിച്ചതിനെ തുടര്ന്നാണ് പൊലീസ് പിടികൂടിയത്.
കോട്ടയം ജില്ലക്കാരായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. വൈക്കം കോതനെല്ലൂര് ഇടച്ചാലില് വീട്ടില് ജോയ്സ് (27), അതിരമ്ബുഴ തട്ടടിയില് വീട്ടില് വിപിന്(39) എന്നിവരാണ് അറസ്റ്റിലായത്.
ക്ലീനറുടെ സീറ്റിനടിയിലെ പെട്ടിയില് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നേരത്തെ ഹൈദരാബാദിലേയ്ക്ക് ചക്ക ലോഡുമായി പോയ ഇവര് ബംഗളുരുവില് ഒരു പഴയ ഹോട്ടല് പൊളിച്ച സാമഗ്രികളുമായാണ് കോട്ടയത്തേയ്ക്ക് വരുന്നത്.
ഇതിനിടെയാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആര് സന്തോഷ്, സി.ഐ കെ.എസ് സന്ദീപ്, എസ്.ഐമാരായ എം.എസ് ഷാജന്, കെ.കെ ബാബു എന്നിവരുടെ നേതൃത്വത്തില് പരിശോധന നടത്തിയത്.
ഇതര സംസ്ഥനങ്ങളില് നിന്നെത്തിയതിനാല് പ്രതികളെ വെള്ളിയാഴ്ച കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാകും തുടര് നടപടികള്.
https://www.facebook.com/Malayalivartha


























