ചേലക്കാട്ട് ഫയര് സ്റ്റേഷന് കെട്ടിട നിര്മാണം: വഴിയെച്ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് യുവാവ് അറസ്റ്റില്

നാദാപുരത്ത് താലൂക്ക് ആശുപത്രിക്ക് സമീപം ഫയര് ഫോഴ്സിന് 2 വര്ഷം മുന്പ് 2 പേര് സൗജന്യമായി നല്കിയ 25 സെന്റ് സ്ഥലത്ത് കെട്ടിട നിര്മാണം തുടങ്ങാനിരിക്കെ വഴിയെച്ചൊല്ലിയുള്ള തര്ക്കത്തിന്റെ പേരില് സംഘര്ഷം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടങ്ങാട്ട് റഈസ് ആണ് അറസ്റ്റിലായത്.
സൗജന്യമായി ലഭിച്ച സ്ഥലത്തേക്ക് റോഡ് നിര്മാണം പഞ്ചായത്തും ഏറ്റെടുത്തു. അന്നു മുതല് തര്ക്കം നിലനില്ക്കുന്നു. കേസ് ഹൈക്കോടതിയിലെത്തി പഞ്ചായത്തിന് അനുകൂല വിധിയും വന്നു. ഇതോടെ റോഡ് നിര്മിച്ച് പഞ്ചായത്ത് ബോര്ഡ് വച്ചു. ഈ റോഡ് ടാര് ചെയ്യാന് എംഎല്എ ഫണ്ടില് 20 ലക്ഷം രൂപ അനുവദിച്ച് പണി കരാര് നല്കാനിരിക്കുകയാണ്.
2 കോടിയോളം രൂപ ചെലവിലാണ് ഫയര് സ്റ്റേഷന് കെട്ടിടം പണിയുന്നത്. പണി നടത്തുന്നതിന് മുന്നോടിയായി പൈലിങ് അടക്കമുള്ള കാര്യങ്ങള് പരിശോധിക്കാനാണ് ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റിക്കാര് എത്തിയത്. ഇതിനിടയിലാണ് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടെന്ന് പറഞ്ഞ് പണി തടഞ്ഞത്.
സ്ഥലത്തെത്തിയ പൊലീസുമായുണ്ടായ വാക്കേറ്റത്തിനൊടുവില് റഈസിനെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ നീക്കുകയുമായിരുന്നു. സ്റ്റേ അനുവദിച്ച വിവരം അറിയില്ലെന്നാണ് കരാറുകാരും പൊലീസും പഞ്ചായത്തും പറയുന്നത്.
https://www.facebook.com/Malayalivartha


























