പ്രവാസിയായ ഭർത്താവിനെ മറയാക്കി രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മ കാമുകനായി ഒപ്പം കൂട്ടിയത് നാട്ടിലെ പീഡന വീരനെ... ഒടുക്കം കിട്ടിയത് മുട്ടൻ പണി; റിസോര്ട്ടുകളില് കൊണ്ടുപോയി പീഡനം കടുത്തപ്പോൾ സംഭവിച്ചത് മറ്റൊന്ന്... കിളിമാനൂരിൽ കണ്ണൻ പിടിയിലായതോടെ പുറത്ത് വരുന്നത്

രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില് ആണ് സുഹൃത്തിനെ റിമാന്ഡ് ചെയ്തു. വീട്ടമ്മയുടെ മരണത്തിന് കാരണക്കാരന് യുവാവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കുമ്മിള് ഈട്ടിമുട് അശ്വതി ഭവനില് അരുണ് എസ്. നായര് (കണ്ണന് 27) ആണ് പിടിയിലായത്. ഭര്ത്തൃമതിയും രണ്ട് കുട്ടിളുടെ മാതാവുമായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില് വീട്ടമ്മയുടെ ആണ് സുഹൃത്ത് അരുണിനെ കിളിമാനൂര് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
പ്രതിയെ വീട്ടമ്മയെ പീഡിപ്പിച്ച കന്യാകുമാരിയിലെ റിസോര്ട്ടിലും പ്രതിയുടെ വീട്ടിലും യുവതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. കിളിമാനൂര് കാട്ടുംപുറം മൂര്ത്തിക്കാവ് സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയത്.
യുവാവും വീട്ടമ്മയും തമ്മില് വര്ഷങ്ങളുടെ അടുപ്പമുണ്ട്. ഇവരുടെ പക്കല് നിന്നു കണ്ടെടുത്ത കത്തില് പ്രതിയുടെ പീഡന വിവരങ്ങളും സാമ്ബത്തിക ഇടപാടുകളും വീശദികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്.
പ്രതി നിരവധി പേരില് നിന്ന് പണവും സ്വണവും കൈക്കലാക്കിയിട്ടുണ്ടാകുമെന്നും മറ്റാരെങ്കിലും ഇത്തരത്തില് കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണന്നും പൊലീസ് പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില് പ്രതിയെ തത്കാലം കസ്റ്റഡിയില് വാങ്ങുന്നില്ലെന്ന് കിളിമാനൂര് എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാര് അറിയിച്ചു.
https://www.facebook.com/Malayalivartha


























