Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ഉത്രയുടെ സംസ്‌കാര ചടങ്ങിനിടെ ഭര്‍ത്താവ് സൂരജിന്റെയും സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ പെരുമാറ്റ രീതി സംശയം തോന്നിപ്പിച്ചു, ചടങ്ങിന് ശേഷം ഉത്രയുടെ രക്ഷിതാക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വന്നതോടെ സംശയം ബലപ്പെടുത്തി, സൂരജിനെ കുടുക്കിയതിന് പിന്നില്‍?

12 JUNE 2020 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

ഉത്ര വധക്കേസ് പോലെ മലയാളികളെ പേടിപ്പിച്ച ഒരു സംഭവം അടുത്തിടെ ഒന്നും ഉണ്ടായിട്ടില്ല. സൂരജ് എന്ന ക്രൂരന് കൊലക്കയര്‍ തന്നെ വാങ്ങി കൊടുക്കണം എന്നാഗ്രഹിച്ചവരാണ് മിക്ക മലയാളികളും എന്നാല്‍ എങ്ങനെയാണു ഉത്ര വധക്കേസില്‍ ഉത്രയുടെ പിതാവും സഹോദരനും പോലീസിലേക്ക് എത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?

അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായി ഒരാളുടെ ഇടപെടലിലൂടെ ഇതിലെല്ലാം കാരണമായി മാറിയത്. ഇയാള്‍ക്കുണ്ടായ സംശയങ്ങളാണ് സൂരജിനെ കുടുക്കിയത്. എന്തായാലും സൂരജും കുടുംബവും ഒന്നടങ്കം കുടുങ്ങുമെന്നാണ് വ്യക്തമാകുന്നത്. ഉത്ര പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ വേണു ഉത്രയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. ഇയാളുടെ ഇടപെടല്‍ എല്ലാം മാറ്റി മറിക്കുകയായിരുന്നു. ഉത്രയുടെ മരണവിവരം അഞ്ചല്‍ പോലീസില്‍ ആദ്യം അറിയിക്കാന്‍ പിതാവ് വിജയസേനനും സഹോദരന്‍ വിഷു വിജയനും പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് വേണുവുമായി സംസാരിച്ചിരുന്നു. തന്റെ സംശയങ്ങള്‍ ഇവരെ അറിയിക്കുകയും ചെയ്തിരുന്നു.

വേണുവിന്റെ സംശയങ്ങള്‍ വന്നതോടെ ഉത്രയുടെ വീട്ടുകാര്‍ക്കും ഇതേ സംശയം വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിലെ ദുരൂഹതകള്‍ ഉണ്ടെന്ന് കാണിച്ച് രക്ഷിതാക്കള്‍ മൊഴിനല്‍കിയത്. ഉത്രയുടെ സംസ്‌കാര ചടങ്ങിനിടെ ഭര്‍ത്താവ് സൂരജിന്റെയും സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ പെരുമാറ്റ രീതി സംശയം തോന്നിപ്പിക്കുന്നതായിരുന്നു. ഇത് വേണു കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.

ചടങ്ങിന് ശേഷം ഉത്രയുടെ രക്ഷിതാക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വന്നതോടെ സംശയം ബലപ്പെടുത്തി. തുടര്‍ച്ചയായുള്ള പാമ്പുകടികള്‍, നിരന്തരമായുള്ള പണം ആവശ്യപ്പെടല്‍ എന്നിവയെല്ലാം ചേര്‍ത്തപ്പോള്‍ മരണം അസ്വാഭാവികമാണെന്ന് വേണുവിന് ബോധ്യമായി. തുടര്‍ന്ന് സംശയങ്ങള്‍ ഉത്രയുടെ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കുകയും ഇവയെല്ലാം റിട്ട ഡിവൈഎസ്പിയായിരുന്നു തന്റെയൊരു സുഹൃത്തുമായി ആശയവിനിയമം നടത്തുകയും ചെയ്തു.

മുന്‍ പോലീസുകാരനും കൂടി പറഞ്ഞതോടെ സംശയം ബലപ്പെടുകയും ചെയ്തതോടെ ഉത്രയുടെ രക്ഷിതാക്കള്‍ക്ക് വേണു തന്നെ വിശദവും സമഗ്രവുമായ പരാതി തയ്യാറാക്കി നല്‍കുകയായിരുന്നു. ഈ പരാതിയാണ് പിന്നീട് റൂറല്‍ എസ്പിക്ക് കൈമാറിയത്. പരാതി വായിച്ചപ്പോള്‍ തന്നെ കഴമ്പുണ്ടെന്ന് എസ്പിക്ക് ബോധ്യപ്പെട്ടു. ഇതോടെ അന്വേഷണം നടക്കുന്നത്. ഒരു സ്വാഭാവിക മരണമായി മാറേണ്ടിയിരുന്ന സംഭവമാണ് ഇപ്പോള്‍ വധക്കേസായി മാറിയിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടറും അന്വേഷണസംഘത്തിനു മൊഴി നല്‍കി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. ഡോക്ടറുടെ മൊഴിക്ക് സമാനമായ വിവരങ്ങളാണ് ശാസ്ത്രീയമായും പൊലീസിന് ലഭിച്ചിട്ടുള്ളത്. അണലി കടിക്കുന്നത് കാലിലാകുമെന്നാണ് വാവ സുരേഷ് അടക്കമുള്ളവരുടെ നിഗമനം. ഇതാണ് ഡോക്ടറും ശരിവയ്ക്കുന്നത്.

വീടിനു പുറത്തുവച്ചു കടിയേറ്റെന്നാണു വീട്ടുകാര്‍ ആശുപത്രിയില്‍ പറഞ്ഞത്. സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ആഴത്തില്‍ കടിയേറ്റത്. ഇതു സംശയം വരുത്തുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരെങ്കിലും മനപ്പൂര്‍വ്വം അണലിയെ കൊണ്ടു കടുപ്പിക്കാനുള്ള സാധ്യതയാണ് ഈ മൊഴിയിലുള്ളത്. സൂരജ് അണലി വിലയ്ക്ക് വാങ്ങിയതും വീട്ടില്‍ കൊണ്ടു വന്നതുമെല്ലാം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ മൊഴിയിലൂടെ ഉത്രയെ പാമ്പ് കടിച്ചത് കാലിന് മുകളിലാണെന്നും വ്യക്തമാകുന്നു. ഇതോടെ ഉത്രയെ ബോധപൂര്‍വ്വം രണ്ടാമത്തെ അവസരത്തില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന വസ്തുതയ്ക്ക് ബലമേകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (31 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (44 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (4 hours ago)

Malayali Vartha Recommends