തിരുവനന്തപുരത്ത് ക്രൂരമായ കൊലപാതകവും ആത്മഹത്യയും; റിട്ടയേര്ഡ് വനിതാ എസ്ഐയെ വെട്ടിക്കൊന്ന് എഎസ്ഐ ആയ ഭര്ത്താവ് ജീവനൊടുക്കി! നടുക്കം മാറാതെ നാട്ടുകാർ

തിരുവനന്തപുരത്ത് ഭര്ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. റിട്ടയേര്ഡ് എസ്ഐ ലീലയാണ് മരിച്ചത്. ഇവരെ വെട്ടിയ ശേഷം ഭര്ത്താവ് പൊന്നന് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ തൊഴുവന്കോടുള്ള വീട്ടില് വച്ചായിരുന്നു സംഭവം.
രണ്ടുപേരും റിട്ടയേര്ഡ് പൊലീസുകാരാണ്. ഇവര് തമ്മില് ദീര്ഘനാളായി കുടുംബപ്രശ്നങ്ങള് ഉണ്ടായിരുന്നതായി അയല്ക്കാര് പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലും ഇവര് തമ്മില് വഴക്കിട്ടു. ഇന്ന് രാവിലെ ഭാര്യയെ വെട്ടിയ ശേഷം ഭര്ത്താവ് പൊന്നന് വീട്ടിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്ക് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില് സ്വത്ത് തര്ക്കങ്ങള് ഉണ്ടായതായും പൊലീസ് പറയുന്നു.
ഗുരുതരമായി പരുക്കേറ്റ ലീല ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
https://www.facebook.com/Malayalivartha


























