അര്ധ അതിവേഗ റെയില് പാതയ്ക്ക് മന്ത്രിസഭാ അനുമതി, പാത യാഥാര്ഥ്യമായാല് കണ്ണൂരില് നിന്നും തിരുവനന്തപുരത്ത് 3 മണിക്കൂര് 16 മിനിട്ടില് എത്താം!

അര്ധ അതിവേഗ റെയില് പാതയ്ക്ക് മന്ത്രിസഭാ അനുമതിയായി. ഇതോടെ പാതയിലേക്ക് ഒരു പടികൂടി അടുത്തു.
10 മണിക്കൂറിലേറെ നീണ്ടു നില്ക്കുന്ന മടുപ്പിക്കുന്ന യാത്രകള്ക്ക് ഇനി വിട.
അര്ധ അതിവേഗ റെയില് യാഥാര്ഥ്യമായാല് കണ്ണൂര് മുതല് തിരുവനന്തപുരം വരെ എത്താന് ഇനി വേണ്ടത് 3 മണിക്കൂര് 16 മിനുട്ട്.
കൊച്ചുവേളിയില് നിന്നും കാസര്കോട്ടേക്ക്: 3 മണിക്കൂര് 52 മിനുട്ട് മാത്രം മതിയാകും.
തിരക്ക് പരിഗണിച്ച ശേഷം പിന്നീട് മാത്രം ഫീഡര് ട്രെയിനുകളുടെ സാധ്യത പരിഗണിക്കും.
നിലവില് തിരൂര് മുതല് കാസര്കോട് വരെയുള്ള റെയില്പാതയ്ക്കു സമാന്തരമായാണ് സില്വര് ലൈന് കടന്നുപോവുന്നത്.
ഇന്ത്യന് റെയില്വേയും സംസ്ഥാന സര്ക്കാരും ചേര്ന്നു രൂപീകരിച്ച കെആര്ഡിസിഎല് ആണ് പദ്ധതി നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha


























