Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ട്രീസയുടെ ഓൺലൈൻ പഠനം പ്ലാവ് വഴി; മൊബൈൽ ഫോൺ കയറിൽ കെട്ടി പ്ലാവിൻ മുകളിലേക്ക്; ഫോണിൽ ഡൗൺലോഡായ വിഡിയോ നോക്കി പിന്നീട് പഠനം; സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറൽ

12 JUNE 2020 01:44 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ എല്ലാം തന്നെ ഇപ്പോൾ ഓൺലൈൻ ആയി മാറിയിരിക്കുകയാണ് . എന്നാൽ പലർക്കും അത്ര കൃത്യമായി രീതിയിൽ ക്ലാസ് അറ്റൻഡ് ചെയ്യാൻ സാധിക്കുന്നില്ല എന്നതും ഒരു യാഥാർഥ്യമാണ്. പല സാങ്കേതിക കരണങ്ങൾ അതിനു പിന്നിലുണ്ട്. പലർക്കും സ്മാർട്ട് ഫോണോ ടിവിയോ ഇല്ലാത്തത് ഒരു വലിയ വെല്ലുവിളിയായിരുന്നു .അത് ഏറെ കുറെ പരിഹരിക്കാൻ ഇപ്പോൾ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ള പലരും ശ്രമിക്കുന്നുമുണ്ട്. എന്നാൽ മറ്റൊരു പ്രധാന വെല്ലുവിളി എന്നത് നെറ്റ്‌വർക്ക് കവറേജ് ആണ്. പരിമിതമായ നെറ്റ്‌വർക്ക് കവറേജ് കാരണം പലർക്കും ക്ലാസുകൾ വേണ്ട വിധത്തിൽ അറ്റൻഡ് ചെയ്യാൻ സാധിക്കാറില്ല . അത്തരമൊരു വാർത്തയാണ് തൊടുപുഴയിൽ നിന്നും കേൾക്കുന്നത്

കൊക്കയാർ മുക്കുളത്തെ ട്രീസ ഓൺലൈൻ ക്ലാസിലിരിക്കാൻ ആശ്രയിക്കുന്നത് വീട്ടിനു മുന്നിലെ പ്ലാവിനെയാണ്. , അൽപം റേഞ്ച് കിട്ടാനുള്ള പെടാപ്പാടാണു ഈ പ്ലാവിൻ ചുവട്ടിൽ അരങ്ങേറുന്നത് . ചെറിയ അധ്വാനമൊന്നുമല്ല അതിനായി ഇവർ ചെയ്യുന്നത് .ഓൺലൈൻ ക്ലാസ് വിഡിയോസ് ഡൗൺലോഡ് ചെയ്യാനിട്ട് മൊബൈൽ ഫോൺ കയറിൽ കെട്ടി പ്ലാവിൻ മുകളിലേക്ക് വലിച്ചു കയറ്റും. അരമണിക്കൂറിനു ശേഷം തിരികെയിറക്കുന്ന മൊബൈൽ ഫോണിൽ ഡൗൺലോഡായി വിഡിയോസ് നോക്കിയാണ് പിന്നീട് പഠനം

ഡൗൺലോഡ് ചെയ്യാനുള്ള പ്രശ്നം പരിഹരിക്കാനായി ട്രീസയുടെ അച്ഛൻ വക്കച്ചൻ കണ്ടുപിടിച്ച ആശയമാണ് ഈ വിദ്യ. ബിഎസ്എൻഎൽ അടക്കമുള്ള മൊബൈൽ സേവന ദാതാക്കളോടു പല തവണ പരാതി പറഞ്ഞു മടുത്തിരിക്കുകയാണ് ഇവിടത്തുകാർ. റേഞ്ച് തീരെയില്ലാത്തതു ഇവിടത്തെ കുട്ടികളുടെ ഓൺലൈൻ പഠനം അവതാളത്തിലാക്കി. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചു വക്കച്ചൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരിക്കുകയാണ്.

പഠനത്തിനായി ഇന്റർനെറ്റ് കവറേജ് ഇല്ലാത്തതിനാൽ പുരപ്പുറത്തിരുന്ന് പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീടിനുള്ളിൽ ഇന്റർനെറ്റ് സൗകര്യമില്ലാത്തതാണ് കോട്ടക്കൽ സ്വദേശി നമിത നാരായണനെ പുരപ്പുറത്തെത്തിച്ചത്. വാർത്ത കണ്ട് പല ഇന്റർനെറ്റ് സേവനദാതാക്കളും നമിതയെ വിളിക്കുകയും ഒടുവിൽ . ജിയോ മൂന്ന് മാസത്തെ സൗജന്യ അതിവേഗ കണക്ഷൻ അനുവദിക്കുകയുമായിരുന്നു .നിരവധി വിദ്യാർഥികൾ ഇത്തരത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാതെ പഠനം മുടങ്ങുന്ന സാഹചര്യം അനുഭവിക്കുന്നുണ്ട്. ട്രീസയും നമിതയും ചില ഉദാഹരണങ്ങൾ മാത്രം..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (34 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (38 minutes ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (47 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (51 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (57 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends