ഖാദി ബോര്ഡ് പുതിയ മാസ്ക് വിപണിയിലിറക്കി

കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ നേതൃത്വത്തില് പയ്യന്നൂര് ഖാദി കേന്ദ്രം നിര്മ്മിച്ച ഖാദി മാസ്ക് വിപണിയിലിറങ്ങി.
കൈകൊണ്ട് നെയ്തെടുത്ത് അണു വിമുക്തമാക്കിയ തുണി ഉപയോഗിച്ചാണ് മാസ്കുകള് നിര്മിച്ചത്.
ഒരു മാസ്കിന്റെ വില 15 രൂപയാണ്. ജില്ലയിലെ എല്ലാ ഖാദി ഷോറൂമുകളിലും ലഭിക്കും.
കണ്ണൂര് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്വഹിച്ചു.
ജൂനിയര് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല് ഓഫിസര് ഡോ.ബി.സന്തോഷ് ഏറ്റു വാങ്ങി.
പയ്യന്നൂര് ഖാദി കേന്ദ്രം ഡയറക്ടര് പി.സുരേഷ്, ഡപ്യൂട്ടി ഡയറക്ടര് എന്.നാരായണന്, പ്രൊജക്ട് ഓഫിസര് കെ.വി.രാജേഷ്, ഖാദി ഭവന് മാനേജര് കെ.വി.ഫാറൂഖ്, ജില്ലാ ഇന്ഫര്മേഷന് ഓഫിസര് ഇ.കെ.പത്മനാഭന്, ടെക്നിക്കല് ഓഫിസര് പി.ഷിനോജ് എന്നിവര് പ്രസംഗിച്ചു.
https://www.facebook.com/Malayalivartha


























