ഡോക്ടര്മാരും നഴ്സും ആരോഗ്യപ്രവര്ത്തകരും ഉള്പ്പെടെ രോഗികളാകുന്ന അവസ്ഥയിൽ കനത്ത ജാഗ്രതാ നിര്ദശം പുറപ്പെടുവിച്ച് ആരോഗ്യവിഭാഗം! തൃശൂര് ജില്ലയില് സ്ഥിതി വഷളാകുന്നു; സമ്ബൂര്ണ ലോക്ക്ഡൗണ് വേണമെന്ന് ആവശ്യവുമായി ഡി.എന് പ്രതാപന് എം.പി

ജില്ലയില് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതായി റിപ്പോര്ട്ടുകള്. ഡോക്ടര്മാരും നഴ്സും ആരോഗ്യപ്രവര്ത്തകരും ഉള്പ്പെടെ രോഗികളാകുന്ന ഒരു സ്ഥിതിയാണ് ജില്ലയിലുള്ളത്.
151 പേരാണ് നിലവില് ചികിത്സയിലുള്ളത്. ഇവരില് ഒരാളുടെ നില ഗുരുതരമാണ്. ഉറവിടം അറിയത്ത കേസുകളും ഇതില്പെടുന്നു.
204 കേസുകള് ആകെ റിപ്പോര്ട്ട് ചെയ്തതില് 50 പേര് രോഗത്തില് നിന്ന് മുക്തി നേടിയിട്ടുണ്ട്. ജില്ലയില് സമ്ബൂര്ണ ലോക്ക്ഡൗണ് ഏര്പ്പെടുത്താന് ഡി.എന് പ്രതാപന് എം.പി ആവശ്യപ്പെട്ടു.
കുരിയച്ചിറ സെന്ട്രല് വെയര്ഹൗസിലെ നാല് ചുമട്ട് തൊഴിലാളികള്ക്ക് രോഗം കണ്ടെത്തിയതോടെ കനത്ത ജാത്രഗയിലാണ് ഈ പ്രദേശം.
മൂന്നിലേറെ പേര് നീരീക്ഷണത്തിലായിരിക്കുകയാണ്. ജില്ലയില് കനത്ത ജാഗ്രതാ നിര്ദശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവിഭാഗം.
ജില്ലാ ഭരണകൂടം മുന്കൈയെടുത്ത് ലോക്ക്ഡൗണ് നടപടികള് സ്വീകരിക്കണമെന്ന് എം.എല്.എ കെ.വി അബ്ദുല്ഖാദറും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























