പ്രണയം പൂത്തുലഞ്ഞത് കോവിഡ് പശ്ചാത്തലത്തില് നാടോടികളും യാചകരും അടക്കമുള്ളവരെ പാര്പ്പിച്ച സ്കൂളില് വച്ച്... ഒടുക്കം അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിച്ചോട്ടം; മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോവിഡ് പശ്ചാത്തലത്തില് നാടോടികളും യാചകരും അടക്കമുള്ളവരെ പാര്പ്പിച്ച സ്കൂളില്നിന്ന് ആന്ധ്രപ്രദേശ് സ്വദേശിനിയായ 20
കാരിയും തമിഴ്നാട് സ്വദേശിയായ 22കാരനും ഒളിച്ചോടി. ചെറുഗോളി സ്കൂളില് കഴിയുന്നതിനിടെയാണ് രണ്ടുപേരെയും കാണാതായത്.
റോഡരികിലും കടവരാന്തയിലും മറ്റ് സ്ഥലങ്ങളിലും അന്തിയുറങ്ങുകയായിരുന്ന നാടോടികളും യാചകരും അടക്കമുള്ളവരെ രക്ഷപ്പെടുത്തി സുരക്ഷ നല്കുന്നതിെൻറ ഭാഗമായാണ് ഇവരെ ആരോഗ്യപ്രവര്ത്തകരും നാട്ടുകാരും ചേര്ന്ന് സ്കൂളിലേക്ക് മാറ്റിയത്.
കഴിഞ്ഞദിവസം രാവിലെ മുതല് ആന്ധ്രയുവതിയെയും തമിഴ് യുവാവിനെയും സ്കൂളില്നിന്ന് കാണാതാവുകയായിരുന്നു.
ആരോഗ്യപ്രവര്ത്തകര് നല്കിയ പരാതിയില് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതാണെന്നും അന്വേഷണത്തില് വ്യക്തമായി.
സ്കൂളില് കഴിയുന്ന മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര് നല്കിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha


























