ബസ് ചാർജ് കൂടില്ല; സര്ക്കാര് നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം

സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്ധന ഉടനെ ഇല്ല . കൊവിഡിന്റെ പശ്ചാത്തലത്തില് ഉയര്ത്തിയ ബസ് ചാര്ജ് പിന്നീട് കുറച്ച സര്ക്കാര് നടപടി ഹൈക്കോടതി അംഗീകരിച്ചു. സിംഗിള് ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു.
ബസ് യാത്രാനിരക്ക് കമ്മിഷന് റിപ്പോര്ട്ട് രണ്ടാഴ്ചയ്ക്കകം സമര്പ്പിക്കണമെന്നും ഹൈക്കോടതി നിര്ദേശിച്ചു.
സർക്കാർ വാദം കണക്കിലെടുത്താണ് ചാർജ് വർധന തുടരാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത് . പ്രത്യേക സാഹചര്യത്തിലാണ് നിരക്ക് 50 ശതമാനം കൂട്ടി ഉത്തരവിറക്കിയത്. കേന്ദ്ര സർക്കാരിന്റെ ലോക് ഡൗൺ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് സാമുഹീക അകലം പാലിക്കുന്നതിന്റെ ഭാഗമായി പകുതി സീറ്റിൽ സർവീസിന് അനുമതി നൽകുകയായിരുന്നു.
ഇളവുകൾ അനുവദിച്ചതോടെ നിയന്ത്രണങ്ങൾ ഇല്ലാതായെന്നും മുഴുവൻ സീറ്റിലും യാത്രാനുമതി നൽകിയെന്നും സർക്കാർ വ്യക്തമാക്കി. സർവ്വീസ് നഷ്ടത്തിലാണന്ന വാദത്തിൽ കഴമ്പില്ല.കെഎസ് ആർ ടി സി യും പഴയ നിരക്കിലാണ് സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾക്ക് ജൂൺ വരെ നികുതിയിളവ് അനുവദിച്ചതായും ബസുടമകളുടെ നിവേദനം നിരക്ക് പരിഷ്ക്കരണ കമ്മിഷന് കൈമാറിയിട്ടുണ്ടന്നും കമ്മീഷൻ ഹിയറിംഗ് ആരംഭിച്ചതായും സർക്കാർ ബോധിപ്പിച്ചു.സർവ്വീസ് നഷ്ടത്തിലാണന്ന ബസുടമകളുടെ വാദത്തെയും സർക്കാർ എതിർത്തു.
എന്നാൽ ചാർജ് വർധന നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാർ നടപടി റദ്ദാക്കുകയും വർധിപ്പിച്ച ബസ് ചാർജ് ഈടാക്കുന്നത് തുടരാൻ ബസുടമകളെ അനുവദിക്കുകയും ചെയ്തു. ഇതിനെതിരെയാണ് അപ്പീലുമായി സര്ക്കാര് കോടതിയെ സമിപിച്ചത്.
https://www.facebook.com/Malayalivartha


























