നിരീക്ഷണത്തിലിരിക്കെ മരിച്ച വ്യക്തിയുടെ ഫലം പോസിറ്റീവ്; സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിതീക്കരിച്ചു ആശുപത്രിയില് കോവിഡ് നിരീക്ഷണത്തില് കഴിഞ്ഞ ഇദ്ദേഹം ഇന്ന് മരിക്കുകയായിരുന്നു . ഇരിക്കൂര് സ്വദേശിയായ ഉസന്കുട്ടി (71) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയില് ജില്ലാ ആശുപത്രിയിലായിരുന്നു മരണം.മുംബൈയില് നിന്ന് ഒന്പതിനായിരുന്നു ഇയാള് കണ്ണൂരില് എത്തിയത്. തുടര്ന്ന് ക്വാറന്റൈനില് കഴിയുന്നതിനിടെ അസുഖബാധിതനായി അഞ്ചരക്കണ്ടി കോവിഡ് കെയര് സെന്ററില് പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ചായിരുന്നു മരിച്ചത്.
പത്തിന് ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. ഇപ്പോൾ ഫലം പുറത്ത് വരികയായിരുന്നു . ഇന്നലെ രാത്രിയില് സ്രവം വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു . ഉസന് കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.72 വയസായിരുന്നു. മുംബൈയില് നിന്ന് തിരിച്ചെത്തിയ ശേഷം വീട്ടില് നിരീക്ഷണത്തില് കഴിയുകയായിരുന്നു ഇയാള്.9-ാം തീയതി ട്രെയിനിലാണ് ഇയാള് തിരിച്ചെത്തിയത്.കോവിഡ് ബാധയുണ്ടോ എന്ന് അറിയുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിരുന്നു . ബുധനാഴ്ച വൈകിയായിരുന്നു മരണം സംഭവിച്ചത്. പരിശോധനാ ഫലം ലഭിക്കാത്തതിനാല് ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കിയിട്ടില്ലായിരുന്നു .
https://www.facebook.com/Malayalivartha


























