8 ഗര്ഭിണികള് ഉള്പ്പെടെ 36 വനിതകള്,13 കുട്ടികള്, 23 രോഗികള് തുടങ്ങി നിരവധിപേർ ആശ്വാസത്തിന്റെ ചിറകിലേറി യാത്ര പുറപ്പെട്ടു! ഐസിഎഫ് നാഷനല് കമ്മിറ്റിയുടെ ചാര്ട്ടേര്ഡ് വിമാനം കണ്ണൂര് എയര്പോര്ട്ടിലേക്ക്...

കുവൈത്തില് നിന്ന് 180 യാത്രക്കാരെയും വഹിച്ചുള്ള ഐസിഎഫ് നാഷനല് കമ്മിറ്റിയുടെ ചാര്ട്ടേര്ഡ് വിമാനം ഇന്ന്കാലത്ത് 11 മണിക്ക് കണ്ണൂര് എയര്പോര്ട്ട് ലക്ഷ്യമാക്കി പറന്നുയര്ന്നു.
8 ഗര്ഭിണികള് ഉള്പ്പെടെ 36 വനിതകള്,13 കുട്ടികള്, 23 രോഗികള് എന്നിവര്ക്കു പുറമേ
തൊഴില് വിസ ക്യാന്സല് ചെയ്ത് നാടു പിടിക്കാന് കാത്തു നിന്നിരുന്നവര്,
സന്ദര്ശക വിസയുടെ കാലാവധി തീര്ന്നവര് തുടങ്ങി നിരവധി പേരാണ് ഗോ എയര് (G8 7072) നീയോ എയര് ക്രാഫ്റ്റില് ല് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് ഇന്ന് യാത്ര പുറപ്പെട്ടിരിക്കുന്നത്.
കൊറോണ വൈറസ് വിതച്ച ഭീതിയുടെ പശ്ചാത്തലത്തില് ഒരു സംഘടനയുടെ ആഭിമുഖ്യത്തില് ഫ്ലൈറ്റ് മുഴുവനായി ചാര്ട്ടര് ചെയ്തു കൊണ്ട് കുവൈത്തില് നിന്ന് പുറപ്പെടുന്ന ആദ്യത്തെ സംരംഭമാണിത് .
125 കുവൈത്തി ദിനാര് ആണ് ചാര്ജ് ചെയ്തിരുന്നത്. ഫ്ലൈറ്റ് ചാര്ട്ടര് ചെയ്യുന്നതിന് ഗവണ്മെന്റ് തലത്തില് അനുമതി ലഭിച്ച ഉടന് തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങളുമായി കുവൈത്ത് ഐ സി എഫ് രംഗത്തിറങ്ങിയിരുന്നു.
കുറഞ്ഞ ദിവസങ്ങള് കൊണ്ട് നൂറു കണക്കിന് അപേക്ഷകളാണ് ഒാണ്ലൈന് വഴി ലഭിച്ചത്.
അപേക്ഷകരുടെ ബാഹുല്യം മൂലം രണ്ടാം ഘട്ടം വിമാനം ചാര്ട്ടര് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള് ഇതിനകം ആരംഭിച്ചിട്ടുണ്ട് എന്ന് ഭാരവാഹികള് അറിയിച്ചു.
https://www.facebook.com/Malayalivartha


























