Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സൂരജ് തികഞ്ഞ ബുദ്ധിശാലി, പക്ഷെ തന്ത്രങ്ങൾ പാളിയത് അവിടെ; അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ

12 JUNE 2020 04:05 PM IST
മലയാളി വാര്‍ത്ത

അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ. ഉത്രയെ ആദ്യ തവണ പാമ്ബ് കടിപ്പിച്ചപ്പോൾ ചികിത്സിച്ച ഡോക്ട‌ര്‍മാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അണലിയുടെ കടിയേറ്റ് ഉത്ര ഒന്നരമാസത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നാണ് ചികിത്സാ വിവരങ്ങളും, ഉത്രയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകളും സംബന്ധിച്ച വിവരങ്ങള്‍ തേടിയത്. അണലിയുടെ കടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഉത്രയ്ക്ക് ചികിത്സ നല്‍കിയതെന്ന് ഡോക്ട‌ര്‍മാ‌ര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ചികിത്സ വൈകിപ്പിച്ചത് അപായപ്പെടുത്തണമെന്ന ഉദ്ദേശത്താലായിരിക്കാമെന്ന സംശയവും ഇവര്‍ ഉന്നയിച്ചു.

പാമ്ബ് കടിയെ തുട‌ര്‍ന്ന് ഉത്രയുടെ കാലില്‍ കാണപ്പെട്ട മുറിവുകളുടെ സ്ഥാനം സംശയം ജനിപ്പിച്ചിരുന്നുവെന്നും, എന്നാല്‍ വീട്ടുകാരാരും അത്തരം ഒരു സംശയം ഉന്നയിച്ചിരുന്നില്ല. പാമ്ബിനെ ഉപയോഗിച്ച്‌ ആളെ കൊല്ലാന്‍ ശ്രമിക്കുമെന്നും ചിന്തിച്ചില്ല. കണങ്കാലിന് മുകളിലും മുട്ടിന് താഴെയുമായുള്ള കടിയാണ് സംശയത്തിനിടയാക്കിയത്. വീടിന് പുറത്ത് വച്ച്‌ കടിയേറ്റതായാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത്. നടന്നുപോകുന്ന ഒരാളെ അണലി കടിച്ചാല്‍ കാലില്‍ അത്രയും ഉയരത്തില്‍ കടിയേല്‍ക്കാറില്ല.

സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിന് മുകളിലും, മുട്ടിന് താഴെയുമാണ് കടിയേറ്റത്. ഇതു സംശയം ജനിപ്പിക്കുന്നതാണ്. സൂരജ് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നതിനു നിര്‍ണായക തെളിവാണ് ഡോക്ടര്‍മാരുടെ മൊഴി. നാലു ഡോക്ടര്‍മാരുടെയും മൊഴി പ്രത്യേകം പ്രത്യേകമായാണ് രേഖപ്പെടുത്തിയത്. അത്യാഹിത വിഭാഗത്തില്‍ ഉത്രയെ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധിച്ച ഡോക്ട‌ര്‍, അഡ്മിറ്റ് ചെയ്ത ഡോക്ട‌ര്‍, പാമ്ബിന്‍ വിഷം തിരിച്ചറിഞ്ഞ് ചികിത്സിച്ച ഡോക്ട‌ര്‍മാര്‍ എന്നിവരുടെ മൊഴികള്‍ കേസില്‍ നി‌ര്‍ണായകമാണ്.

ഉത്രയ്ക്ക് നല്‍കിയ മരുന്നുകളും, ചികിത്സയുടെ വിശദാംശങ്ങളും, ആശുപത്രിയിലെ ചികിത്സാ രേഖകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഉത്ര ചികിത്സയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂരജിന്റെയും കുടുംബത്തിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കാനായി ആശുപത്രിയിലെ സിസി.ടിവി ക്യാമറകളുടെ ദൃശ്യങ്ങളും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്ന് ശേഖരിക്കും.

കൂടാതെ തിരുവല്ലയിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ പാമ്ബ് കടിയേറ്റ ഉത്രയെ ആദ്യം പ്രവേശിപ്പിച്ച അടൂര്‍ ഗവ.ആശുപത്രി ഡോക്ട‌ര്‍മാരില്‍ നിന്നുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കും. ഇവിടെ ഉത്രയെ പ്രവേശിപ്പിച്ച സമയം കേസില്‍ നിര്‍ണായകമാണ്. പാമ്ബ് കടിയേറ്റ് എത്രസമയം കഴിഞ്ഞാണ് ചികിത്സ നല്‍കിയതെന്ന് തെളിയിക്കാന്‍ ഇത് മതിയാകും എന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.. ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ച അടൂരിലെ ബാങ്ക് ശാഖയിലും തെളിവെടുപ്പു നടത്തി. ലോക്കറില്‍ നിന്ന് സൂരജ് സ്വര്‍ണം പുറത്തെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും, രേഖകളും ശേഖരിച്ച അന്വേഷണ സംഘം ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരുടെയും ലോക്കറിന്റെ ചുമതല വഹിച്ചിരുന്നവരുടെയും മൊഴികള്‍ രേഖപ്പെടുത്തി. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിനെയും ഇയാള്‍ക്ക് പാമ്ബിനെ കൈമാറിയ സുഹൃത്ത് സുരേഷിനെയും കൊവിഡ് പരിശോധനാഫലം പുറത്തുവന്നാലുടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വാങ്ങും. കൊട്ടാരക്കര ജയിലില്‍ ഫോര്‍മല്‍ അറസ്റ്റിനുശേഷം നിരീക്ഷണത്തില്‍ തുടരുന്ന ഇവരെ വരുന്നയാഴ്ച കസ്റ്റഡിയില്‍ വിട്ടുകിട്ടുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

മരണം നടക്കുന്ന സമയത്തും അതിനടുത്ത ദിനങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിനു സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാൻ ടവര്‍ വിവരങ്ങളെടുക്കും. കേസില്‍ പ്രതികളായ സൂരജിന്റെയും പാമ്ബു പിടുത്തക്കാരന്‍ സുരേഷിന്റെയും അടക്കം ഫോണുകള്‍ നിലവില്‍ പൊലീസിന്റെ കയ്യിലാണ്. മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രത്തില്‍ പാമ്ബിന്റെ ശരീര അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി വസ്ത്രങ്ങള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്ക് അയച്ചു. കോടതിയുടെ അനുമതിയോടെ നൈറ്റിയും പാവാടയും കിടക്കവിരിയുമാണ് നല്‍കിയത്.

സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ കൊണ്ടു വന്ന അതേ പാമ്ബാണ് ഉത്രയെ കടിച്ചതെന്നു ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഉത്രയുടെ വസ്ത്രങ്ങളിലും പാമ്ബിന്റെ ശരീര സാംപിളുകള്‍ ഉണ്ടെന്നാണു നിഗമനം. പ്ലാസ്റ്റിക് ടിന്നില്‍ നിന്ന് ഉത്രയുടെ ശരീരത്തിലേക്ക് സൂരജ് പാമ്ബിനെ വിടുകയായിരുന്നു. ശരീരത്തിലൂടെ ഇഴഞ്ഞ് ഇടതു കൈത്തണ്ടയില്‍ പാമ്ബ് കൊത്തി. നാല് മുറിവുകള്‍ ഉണ്ടായി. ഉറക്കഗുളിക നല്‍കി ബോധം കെടുത്തിയതിനാല്‍ പാമ്ബ് കടിച്ച വിവരം ഉത്ര അറിഞ്ഞില്ലെന്നാണ് സൂരജ് പൊലീസിനു നല്‍കിയ മൊഴി. കേസില്‍ രണ്ടാംഘട്ട അന്വേഷണവും തുടങ്ങി. ഇതിനിടെയാണ് പാമ്ബ് കടിത്തം ഉറപ്പിക്കാനുള്ള തെളിവുകള്‍ പൊലീസിന് പരമാവധി കിട്ടുന്നത്. ഗൂഢാലോചന അന്വേഷണത്തിലൂടെ കുടുംബാംഗങ്ങളുടെ ഇടപെടല്‍ കണ്ടെത്താനാകും ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (32 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (36 minutes ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (45 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (49 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (55 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends