കൊവിഡ് രോഗം തൃശ്ശൂരില് നിരവധി പേര്ക്ക് സമ്ബര്ക്കത്തിലൂടെ വ്യാപിക്കുന്ന സാഹചര്യത്തില് ജാഗ്രത കടുപ്പിക്കാനൊരുങ്ങി നഗരസഭ....തൃശ്ശൂരില് ചുമട്ടുതൊഴിലാളികള്ക്ക് കൊവിഡ് ബാധിച്ചത് വെയര്ഹൗസില് നിന്നും...

കൊവിഡ് രോഗം തൃശ്ശൂരില് നിരവധി പേര്ക്ക് സമ്ബര്ക്കത്തിലൂടെ വ്യാപിക്കുന്ന സാഹചര്യത്തില് ജാഗ്രത കടുപ്പിക്കാനൊരുങ്ങി നഗരസഭ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തില് ഉച്ചക്ക് തിരിഞ്ഞ് അടിയന്തര യോഗം ചേരും.
നാല് ചുമട്ടു തൊഴിലാളികള് നാലു ശുചീകരണ തൊഴിലാളികള്, നാല് ആരോഗ്യ പ്രവര്ത്തകര് എന്നിവര്ക്കാണ് തൃശ്ശൂരില് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ ചുമട്ടു തൊഴിലാളികള് ജോലിചെയ്തിരുന്ന വെയര് ഹൗസ് അടച്ചു.
കുരിയച്ചിറയിലെ വെയര്ഹൗസാണ് അടച്ചത്. ഈ വെയര് ഹൗസിലേക്ക് അന്യസംസ്ഥാനത്തു നിന്നും ലോറിയില് നിരവധി സാധനങ്ങളെത്തിക്കുന്നതിനാല് മറ്റുള്ളവര്ക്കും രോഗം പടര്ന്നിരിക്കാന് സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്.
ഇതേ തുടര്ന്നാണ് വെയര്ഹൗസ് അടച്ചത്. കോഴിക്കോട് കോര്പ്പറേഷനിലെ നാലു ശുചീകരണ തൊഴിലാളികള്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില് തൃശ്ശൂര് കോര്പ്പറേഷന് ഓഫീസിലും നിയന്ത്രണങ്ങളുണ്ടാകും.
ക്വാറന്റീന് സെന്ററുകളിലും മറ്റും ജോലിചെയ്തിരുന്നതിനാലാണ് ഇവരുടെ സ്രവ സാമ്ബിള് പരിശോധിച്ചത്. അതേസമയം തൃശ്ശൂരില് കര്ശന പരിശോധന നേരത്തേയുണ്ടെന്നും എല്ലാ വിഭാഗങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി എസി മൊയ്തീന് പറഞ്ഞു.
ജില്ലയില് ഇതുവരെ 145 പൊസിറ്റീവ് കേസുകളാണ് ഉള്ളത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 25 പേര്ക്കാണ്. ഇതില് 14 പേര്ക്ക് സമ്ബര്ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























