ചങ്ങനാശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില് യുഡിഎഫിന് ജയം

നാടകീയ നീക്കങ്ങള്ക്കൊടുവില് ചങ്ങനാശേരി നഗരസഭാ ചെയര്മാനായി യു.ഡി.എഫിന്റെ സാജന് ഫ്രാന്സിസ് ജയിച്ചു. 15നെതിരെ 16 വോട്ടുകള്ക്കാണ് യുഡിഎഫിലെ കേരളകോണ്ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്ത്ഥി സാജന് ഫ്രാന്സിസ് വിജയിച്ചത്. കേരളകോണ്ഗ്രസ് ജോസ് വിഭാഗവും ജോസഫ് പക്ഷത്തിന് വോട്ടുചെയ്തു. ബി.ജെ.പിയുടെ നാലംഗങ്ങള് വോട്ടെടുപ്പില് നിന്ന് വിട്ടുനിന്നു.
കേരള കോണ്ഗ്രസിലെ തര്ക്കങ്ങള്ക്കിടെ യുഡിഎഫില് കൂറുമാറ്റം നടന്നതും ശ്രദ്ധേയമായി . രണ്ട് കോണ്ഗ്രസ് അംഗങ്ങള് എല്ഡിഎഫ് നിര്ദേശിച്ച സ്ഥാനാര്ത്ഥിക്ക് വോട്ടു ചെയ്തു.. ഇവര്ക്കെതിരെ നടപടിയുണ്ടാവുമെന്ന് കോണ്ഗ്രസ് നേതൃത്വം അറിയിച്ചു.
https://www.facebook.com/Malayalivartha


























