പൊന്കുന്നത്ത് ഞെട്ടിക്കുന്ന വാഴക്കുല... പത്തര അടി നീളത്തില് നൂറ്റി അമ്പത് പടലകളിലായി നാലായിരത്തോളം കായ്കൾ! വാഴക്കുല നേരില് കാണുകയും സെല്ഫി എടുക്കുകയും ചെയ്യുന്നതിനായി ദിവസവും എത്തുന്നത് നിരവധി സന്ദര്ശകര്... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

പൊന്കുന്നം അമ്മു ലക്കി സെന്റര് ഉടമ ഇമ്മാനുവേല് തോമസിന്റെ കൊപ്രക്കളത്തെ വീട്ടു മുറ്റത്താണ് ആരെയും അദ്ഭുതപ്പെടുത്തുന്ന വാഴക്കുല തലയെടുപ്പോടെ നില്ക്കുന്നത്. വാഴക്കുല നേരില് കാണുകയും സെല്ഫി എടുക്കുകയും ചെയ്യുന്നതിനായി നിരവധി സന്ദര്ശകര് എത്തിക്കൊണ്ടിരിക്കുന്നു.
മൂസാ പിസാങ് സെറീബൂ ഇനത്തില്പ്പെട്ടതാണ് വാഴക്കുല. പതിനൊന്നര അടി ഉയരമുണ്ട്. പത്തര അടി നീളത്തില് നൂറ്റിഅമ്ബതു പടലകളിലായി നാലായിരത്തോളം കായ്കളുണ്ട്.
കാഴ്ചയ്ക്കു കൗതുകവും കായ്കള്ക്ക് അസ്സല് രുചിയും പ്രദാനം ചെയ്യുന്ന ഈ വാഴ ആഫ്രിക്കയിലെ ഘാനയില് നിന്നുള്ളതാണ്. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില് നിന്നാണ് വിത്ത് ലഭിച്ചത്.
ഗവേഷണ കേന്ദ്രത്തിലെ ഡോ. മഞ്ജുവിന്റെ ഉപദേശങ്ങളാണ് വാഴക്കൃഷിയില് ഇമ്മാനുവലിന് തുണയായത്. 2019 മേയ് മൂന്നിന് നട്ട ഈ വാഴ ജനുവരി എട്ടിന് കുലച്ചു.
പടലകള് ഇനിയും വിരിഞ്ഞു തീര്ന്നിട്ടില്ല. മുകള് ഭാഗത്തുള്ള കായ്കള് പഴുത്തു തുടങ്ങി. സാധാരണ വാഴയ്ക്കുള്ള പരിചരണങ്ങള് തന്നെയാണ് കൊടുത്തിരുന്നതെങ്കിലും സമ്മിശ്ര വളങ്ങള് ധാരാളമായി നല്കി.
അക്ഷയ തൃതീയ , ഘോഷയാത്രകള്, ഓണം , വിഷു ആഘോഷങ്ങള് , ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ ചടങ്ങുകളിലേക്ക് അലങ്കാരമായി ഈ വാഴക്കുല പതിനായിരങ്ങള് മുടക്കി വാങ്ങുന്നവരുണ്ട്. വിവിധ വാഴകളുടെ ഒരു വിപുല ശേഖരവും ഇവിടെ ഉണ്ട്.
https://www.facebook.com/Malayalivartha


























