പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി..വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം

പാലക്കാട് തൃത്താലയിൽ വിദ്യാർത്ഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്. രാവിലെ 8 മണിയോടെ വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ കുട്ടി വീട്ടുകാരുമായി വഴക്കിട്ടതായും റിപ്പോര്ട്ടുകളുണ്ട്.ഇതിനെ തുടർന്ന് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്
തൃത്താല കെ.ബി മേനോൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























