തൃത്താലയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ; കണ്ടെത്തിയത് ക്വാറിയിൽ നിന്നും

തൃത്താലയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ. ക്വാറിയിലാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലൂർ കള്ളന്നൂർ വീട്ടിൽ മാണിയുടെ മകൾ വൃന്ദയാണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് കുട്ടി.
വിദ്യാര്ത്ഥിനിയെ ക്വാറിയില് മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക വിവരം കുട്ടി വീട്ടുകാരുമായി വഴക്ക് കൂടി എന്നതിലായിരുന്നു. വീട്ടുകാര് വഴക്കുപറഞ്ഞതിനെ തുടര്ന്ന് വീട്ടില്നിന്നും പുറത്തുപോയിരുന്നു. കാണാതായതിനെ തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്നടപടികള് സ്വീകരിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha


























