തൃശ്ശൂര് ജില്ലയില് സമ്ബൂര്ണ്ണ ലോക്ക്ഡൗണ് വേണ്ട; കൂടുതല് കണ്ടെയ്ന്മെന്റ് സോണുകള് പ്രഖ്യാപിക്കാൻ സാധ്യത

കൊറോണ ഭീതി ശക്തമായ തൃശ്ശൂര് ജില്ലയില് സമ്ബൂര്ണ്ണ ലോക്ക്ഡൗണ് വേണമെന്ന ആവശ്യം തത്കാലം അംഗീകരിക്കില്ല. കൂടുതല് കണ്ടെയ്ന്മെന്റ് സോണുകള് പ്രഖ്യാപിക്കാനാണ് ഇപ്പോൾ നീക്കം. പൊതുസ്ഥലങ്ങളില് അടക്കം കൂടുതല് നിയന്ത്രണങ്ങള് വരാനുള്ള സാധ്യതകളും ഏറെയാണ് . ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും തത്കാലത്തേക്കെങ്കിലും സമ്ബൂര്ണ്ണ ലോക്ക്ഡൗണ് വേണമെന്നും എംപി ടിഎന് പ്രതാപന് ആവശ്യപ്പെടുകയും ചെയ്തു . സ്ഥിതി അതീവ ഗുരുതരമാണ്. വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു .
14 പേര്ക്ക് സമ്ബര്ക്കത്തിലൂടെ രോഗം ബാധിച്ച സാഹചര്യത്തിലാണ് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തണമെന്ന് ആവശ്യം ഉയര്ന്നിരിക്കുന്നത്. ജില്ലയിലെ സെന്ട്രല് വെയര്ഹൗസ് അടച്ചു. തൃശ്ശൂര് കോര്പ്പറേഷന് ഓഫീസിലും നിയന്ത്രണമേര്പ്പെടുത്തി. ഇന്നലെ 25 പേര്ക്കാണ് ജില്ലയില് രോഗം സ്ഥിരീകരിച്ചത്. ഇതില് 14 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























