സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകള്ക്ക് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരുന്നു . കേരളത്തിന്റെ വടക്കന് ജില്ലകളില് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കന് ജില്ലകളില് മഴയ്ക്ക് സാധ്യതയില്ലെങ്കിലും മധ്യ കേരളത്തിലും വടക്കന് ജില്ലകളിലും ശക്തമായ മഴ ലഭിക്കും. മലയോര മേഖലകളില് താമസിക്കുന്നവരും പുഴയുടെ തീരത്തുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില് ഇന്ന് ആറ് ജില്ലകള്ക്ക് യെല്ലോ അലര്ട്ട് പ്രഖ്യാപ്പിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്, കോഴിക്കോട്, കണ്ണൂര്, കാസര്കോട്, എന്നീ ജില്ലകള്ക്കാണ് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























