കറുത്ത മാലാഖ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന സിനിമ-സീരിയല് നടി സരിത സലിമും ഡ്രൈവറും കഞ്ചാവ് കേസില് അറസ്റ്റിലായി

സിനിമ-സീരിയല് നടിയും ഡ്രൈവറും കഞ്ചാവ് കേസില് അറസ്റ്റില്. ഒരു കിലോയിലധികം കഞ്ചാവ് ഇവരില് നിന്നും പോലീസ് കണ്ടെടുത്തു. കോട്ടയം വെച്ചൂര് ഇടയാഴം സരിതാലയത്തില് സരിത സലിം (28), സുഹൃത്തും കാര് ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില് സുധീറു (45)മാണ് അറസ്റ്റിലായത്.
സരിത ഇപ്പോള് എറണാകുളം എളമക്കരയില് വാടകയ്ക്കാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി സിആര് സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് പരിശോധന നടത്തിയത്. പരിശോധനയില് ഇവരില് കഞ്ചാവ് കണ്ടെടുത്തുകയായിരുന്നു. കെഎസ്ആര്ടിസി ബസ്സ്റ്റാന്ഡ് കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.
സ്റ്റാന്ഡിന് സമീപത്ത് സംശയകരമായി കണ്ട കാറും അതിലെ യാത്രക്കാരിയേയും ഡ്രൈവറേയും എക്സൈസ് ഇന്സ്പെക്ടര് വി സലില്കുമാറിന്റെ സഹായത്തോടെ പരിശോധിക്കുകയായിരുന്നു. യുവതിയുടെ ബാഗിനുള്ളില് പ്ലാസ്റ്റിക് കവറിനുള്ളിലായിരുന്നു കഞ്ചാവ്. ശേഷം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അന്വേഷണസംഘത്തില് സി.ഐ. കെ.എസ്. സന്ദീപ്, എസ്.ഐ. എം.എസ്. ഷാജന് തുടങ്ങിയവരുമുണ്ടായി..
സീരിയലുകള്ക്കായി ജൂനിയര് ആര്ടിസ്റ്റുമാരെ എര്പ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമക്കാർക്കിടയിൽ ബ്ലാക്ക് ഏയ്ഞ്ചല് എന്നാണറിയപ്പെടുന്നത്. എറണാകുളം എളമക്കരയില് വാടക വീട്ടിലാണു താമസം. ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളില് നിന്നു ലഹരി വസ്തുക്കള് വന് തോതില് കടത്തുകയായിരുന്നു സരിത . ഇതു സംബന്ധിച്ച് പൊലീസിനു ലഭിച്ച സന്ദേശത്തെത്തുടര്ന്നായിരുന്നു പരിശോധന.
ലഹരിവസ്തുക്കള് കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവര്ത്തിക്കുന്നവരാണ് ഇവര്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്സി ഓടിക്കുന്നയാളാണ് സുധീര്. തൃശൂര് റൂറല് ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്ദ്ദേശത്തെ തുടര്ന്ന് ചാലക്കുടി ഡിവൈ.എസ്പി സി.ആര്. സന്തോഷിന്റെ നേതൃത്വത്തില് ചാലക്കുടി ബസ് സ്റ്റാന്ഡ് കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവര് പിടിയിലായത്. വ്യാഴാഴ്ച ചാലക്കുടി മുനിസിപ്പല് ജങ്ഷന് സമീപം പാര്ക്ക് ചെയ്ത ലോറിയില്നിന്ന് രണ്ടേകാല് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
ഇതു കൂടാതെയാണ് രാത്രി പതിനൊന്നരയോടെ വീണ്ടും കഞ്ചാവ് പിടികൂടിയത്. ചാലക്കുടി കെ.എസ്.ആര്.ടി.സി സ്റ്റാന്ഡിന് സമീപം സംശയകരമായി കണ്ട കാര് പരിശോധിച്ചപ്പോഴാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗിന് പിറകില് ഒളിപ്പിച്ച പ്ലാസ്റ്റിക് കവറില് ഭദ്രമായി പൊതിഞ്ഞനിലയില് കഞ്ചാവ് കണ്ടെത്തിയത്. ചാലക്കുടിയില് എത്തുമെന്നറിയിച്ച ഒരാള്ക്ക് കൈമാറാന് കൊണ്ടുവന്നതാണ് കഞ്ചാവെന്നും ഡ്രൈവറെ സഹായിയായി വിളിച്ചതാണെന്നും യുവതി മൊഴി നല്കി. മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
സിനിമാക്കര്ക്ക് മയക്കു മരുന്ന് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് സരിതയെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ട് കൂടുതല് അന്വേഷണം ഈ വിഷയത്തില് നടക്കും.
കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാരിയാണ് ഇവരെന്നും സൂചനയുണ്ട്. ലോക് ഡൗണ് ഇളവുകളുടെ മറവില് നിശാ പാര്ട്ടികളും മറ്റും സജീവമാകുന്നതിന്റെ സൂചനയും ഇതിലുണ്ട്. കൊച്ചിയില് പിടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് കൈമാറ്റ കേന്ദ്രം ചാലക്കുടിയാക്കിയെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























