Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഒന്നും രണ്ടുമല്ല 15 രാജ്യങ്ങൾ...! യുഎഇ താമസ വിസക്കാർക്ക് 15 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ സൗകര്യം

09 APRIL 2023 03:02 PM IST
മലയാളി വാര്‍ത്ത

യുഎഇ താമസ വിസക്കാർക്ക് സുവർണാവസരമാണ് എത്തിയിരിക്കിക്കുന്നത്. ഈ വിസക്കാർക്ക് ഇനി 15 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ സൗകര്യം ഉണ്ടാകും. പെരുന്നാൾ അവധി വരാൻ ഇരിക്കുകയാണ്. പലരും ഇപ്പോൾ തന്നെ പ്ലാൻ നടത്തി വരുമ്പോൾ ആണ് പുതിയ പ്രഖ്യാപനവുമായി അധികൃതർ എത്തിയത്. കഴിഞ്ഞ ദിവസം ട്രാവൽ എജൻസികൾ ഓഫർ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

കാലാവധിയുള്ള വിസ, പാസ്പോർട്ട് എന്നിവയുള്ളവർക്ക് ഈ രാജ്യങ്ങളിലേക്ക് നേരിട്ട് പോകാം. ഇവിടെ വിമാനത്താവളത്തിൽ എത്തി വിസ എടുത്താൽ മതിയാകും. ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യങ്ങൾ ഇവയാണ്...ഇന്തൊനീഷ്യ, മൊറീഷ്യസ്, മോണ്ടിനെഗ്രോ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ്, അസർബൈജാൻ, ബ്രൂണയ്, അർമീനിയ, മലേഷ്യ, സിംഗപ്പൂർ, സെയ്ഷൽസ്, ജോർജിയ, കിർഗിസ്ഥാൻ, മാലദ്വീപ് എന്നിവയാണ്.

അവധി ദിവസങ്ങൾ കിട്ടുമ്പോൾ പോയി വരാവുന്ന രാജ്യങ്ങൾ തന്നെയാണ് ഇവയെല്ലാം. ആഴ്ചയിലെ രണ്ട് ദിവസത്തെ അവധിയും കൂടെ ഒരു ദിവസം അവധിയും എടുത്താൽ ഒരാഴ്ച വേണമെങ്കിൽ ഒരോ വിദേശ രാജ്യങ്ങൾ കറങ്ങി വരാൻ സാധിക്കും. അവധിക്കാലം ആഘോഷമാക്കാൻ ഈ യാത്ര തന്നെ മതിയാകും.

അതുപോലെ തന്നെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎഇ താമസ വീസയുള്ളവർക്ക് ഷെൻഗെൻ വീസ ഓൺലൈനായി അപേക്ഷിക്കാനുള്ള
അവസരം വന്നുചേർന്നിരുന്നു. പാസ്പോർട്ട് നൽകി നീണ്ട വരിയിൽ കാത്തു നിൽക്കാതെ വീസ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. വീസ സ്റ്റിക്കറിന്റെ മോഷണം അടക്കമുള്ള തെറ്റായ പ്രവണതകൾ ഡിജിറ്റൽ വൽക്കരണത്തോടെ ഇല്ലാതാകുമെന്നു സ്വീഡിഷ് കുടിയേറ്റ കാര്യ മന്ത്രി മരിയ മാൽമർ സ്റ്റെനർഗാർഡ് പറഞ്ഞു.

ഇതോടെ യുഎഇ താമസ വീസക്കാർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും എളുപ്പമാകും. അപേക്ഷകർ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തു ഫീസ് അടയ്ക്കുന്നതോടെ വീസ നടപടികൾ ആരംഭിക്കും. ആദ്യമായി അപേക്ഷിക്കുന്നവർ മാത്രം കോൺസുലേറ്റിൽ നേരിട്ട് ഹാജരായാൽ മതിയാകും. പുതിയ വീസ ഡിജിറ്റലായാണ് ലഭിക്കുക.

യൂറോപ്പിലൂടെ ഒരു യാത്ര ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു വിസയാണ് ഷെൻഗെൻ വിസ. ഏതൊക്കെയാണ് ഷെൻഗെൻ രാജ്യങ്ങൾ ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ, ലക്സംബര്ഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്. നോർവെയും, ഐസ് ലാൻഡും യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലെങ്കിലും ഷെൻഗെൻ വിസ അനുവദിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ ഈ വിസ അനുവദനീയമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (10 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (23 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (27 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (38 minutes ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (50 minutes ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (4 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (4 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (5 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (5 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

Malayali Vartha Recommends