ക്വാറന്റീന് പൂര്ത്തിയാക്കിയ അന്ധ യുവാവ് മരിച്ചു

ഡല്ഹിയില് ഐടി കമ്പനിയില് ജീവനക്കാരനായിരുന്ന യുവാവ് ക്വാറന്റീന് കാലാവധി പൂര്ത്തിയാക്കിയ സര്ട്ടിഫിക്കറ്റ് വാങ്ങി വീട്ടിലെത്തിയ ഉടനെ ഹൃദയാഘാതത്തെ തുടര്ന്നു മരിച്ചു. പുന്നത്തുറ പുളിങ്ങാപ്പള്ളില് സെബാസ്റ്റ്യന്റെ മകന് ടിനി സെബാസ്റ്റ്യന് (32) മേയ് 30-നാണു പുന്നത്തുറയിലെ വീട്ടില് എത്തിയത്. ആരോഗ്യ വകുപ്പിന്റെ നിര്ദേശ പ്രകാരം വീട്ടില് ക്വാറന്റീനിലായിരുന്നു.
16 ദിവസം കഴിഞ്ഞതോടെ, കാഴ്ച ശക്തിയില്ലാത്ത യുവാവ് ഇന്നലെ ഏറ്റുമാനൂര് സാമൂഹിക ആരോഗ്യ കേന്ദ്രത്തില് സര്ട്ടിഫിക്കറ്റ് വാങ്ങാനെത്തിയത് മാതാപിതാക്കള്ക്കൊപ്പമായിരുന്നു.
രോഗ ലക്ഷണങ്ങള് കാണാത്തതിനാല് ടിനിക്കു കോവിഡ് പരിശോധന നടത്തിയിരുന്നില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോര്ച്ചറിയില്.
കോവിഡ് പരിശോധന നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്ക്കു വിട്ടു നല്കുമെന്ന് അധികൃതര് പറഞ്ഞു. മാതാവ്: ലൈസമ്മ. സഹോദരങ്ങള് : ടിഷ് മോന് , ടിനു .
https://www.facebook.com/Malayalivartha
























