Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സംഭവം കിടുക്കി; സിനിമാ സ്‌റ്റൈലില്‍ ഹേമലതയുടെ ചാര്‍ജ്ജെടുക്കല്‍; പൊലീസുകാരെ ഞെട്ടിച്ച ആ വരവും അഭിനയവും; പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ നടന്ന സിനിമയെ വെല്ലുന്ന രംഗം ഇങ്ങനെ...

16 JUNE 2020 09:52 AM IST
മലയാളി വാര്‍ത്ത

നാം സിനിമകളില്‍ മാത്രം കാണാനിടയുള്ള ഒരു സീന്‍ പെരിന്തല്‍ മണ്ണ സ്റ്റേഷനിലും നടന്നിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയിരുന്നു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍. തന്റെ പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ അന്യസംസ്ഥാനക്കാരി മണിക്കൂറുകള്‍ക്കു ശേഷം ഞാന്‍ നിങ്ങളുടെ മേലുദ്യോഗസ്ഥയാണെന്ന് അറിയിച്ചപ്പോള്‍ പോലീസുകാരെല്ലാം ഞെട്ടി, പിന്നെ അദ്ഭുതം. പിന്നെ പിഴവെന്തെങ്കിലും വരുത്തിയോ എന്നൊരു സ്വയം ആത്മ പരിശോധനയും. എന്തായാലും സംഭവം പൊളിച്ചു. എഎസ്പിയായി എം.ഹേമലത ചുമതലയേറ്റ അപ്പോള്‍തന്നെ സാധാരണ വേഷം ധരിച്ച് പെരിന്തല്‍മണ്ണ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെ പിആര്‍ഒ ഷാജിയോട് ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് തന്റെ പഴ്സ് നഷ്ടപ്പെട്ടെന്നും അറിയിച്ചു. ഒരു ടെക്സ്റ്റൈല്‍ സ്ഥാപനത്തിലാണ് ജോലിയെന്നാണ് പറഞ്ഞത്.

ഹേമലതയോട് ഉടനടി ഒരു പരാതി എഴുതി നല്‍കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ആവശ്യപ്പെട്ടു. പരാതിക്കാരി എഎസ്പിയാണെന്നറിയാതെതന്നെ തുടര്‍ നടപടികളും സ്വീകരിച്ചു. കൈ കഴുകുന്നതിനായി സാനിറ്റൈസര്‍ നല്‍കുകയും ഇരിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു പൊലീസുകാര്‍. ഇതെല്ലാം പരാതിക്കാരി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനു പിന്നാലെ കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം ശ്രദ്ധയില്‍പെടുത്തി. പരാതിക്ക് രസീത് ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിര്‍ബന്ധമായും രസീത് കൈപ്പറ്റണം എന്ന് പിആര്‍ഒ ആവശ്യപ്പെട്ടു.

തമിഴ് ചുവയുള്ള ഭാഷയില്‍ സംസാരിച്ച എഎസ്പിയോട് മലയാളത്തിലും ഇംഗ്ലിഷിലുമായി പൊലീസ് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ കൃത്യമായും ശ്രമിച്ചു. പരാതി റജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങുന്നതിടെയാണ് താന്‍ പുതിയതായി ചുമതലയേറ്റ എഎസ്പി ആണെന്ന് അറിയിച്ചത്. ഇതു കേട്ട പൊലീസുകാരെല്ലാം അന്ധാളിച്ചെന്നു മാത്രമല്ല, കൈപ്പിഴവൊന്നും വന്നില്ലല്ലോ എന്ന ആശ്വാസത്തിലുമായി. പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാനാണ് വേഷം മാറി എത്തിയതെന്നും വളരെ മാന്യമായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും എഎസ്പി എം. ഹേമലത ഐപിഎസ് പറഞ്ഞു.

സ്റ്റേഷനിലെ പിആര്‍ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിയെ എസ്പി പ്രത്യേകം അഭിനന്ദിച്ചു. ഷാജി തന്നോട് വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയതെന്നും തമിഴ്നാട്ടുകാരിയായ തന്നോട് ഭാഷാ പ്രശ്നം പരിഹരിക്കുന്നതിനായി ലളിതമായ ഇംഗ്ലിഷിലും മലയാളത്തിലും സംസാരിച്ചെന്നും അവര്‍ പറഞ്ഞു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും അഭിനന്ദിച്ച ശേഷമാണ് എഎസ്പി മടങ്ങിയത്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

Malayali Vartha Recommends