പോസിറ്റിവ് കേസുകള് നിയന്ത്രണവിധേയമാകാതെ തുടരുന്ന സാഹചര്യത്തില് നേരിയ ലക്ഷണങ്ങളുള്ളവരെ കോവിഡ് ആശുപത്രികളില് പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം

പോസിറ്റിവ് കേസുകള് നിയന്ത്രണവിധേയമാകാതെ തുടരുന്ന സാഹചര്യത്തില് നേരിയ ലക്ഷണങ്ങളുള്ളവരെ കോവിഡ് ആശുപത്രികളില് പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം. പകരം കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മന്റെ് സെന്ററുകളില് (സി.എഫ്.എല്.ടി.സി) ചികിത്സാസൗകര്യമൊരുക്കും. വരും ദിവസങ്ങളില് കൂടുതല് പോസിറ്റിവ് കേസുകളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്ന്ന് മതിയായ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് മാര്ഗനിര്ദേശങ്ങള് പുതുക്കിയത്. നേരിയ ലക്ഷണങ്ങളുള്ളവര്ക്കുപുറമെ ലക്ഷണങ്ങള് പ്രകടിപ്പിക്കാത്ത കോവിഡ് പശ്ചാത്തലമുള്ളവരെയും പ്രവേശിപ്പിക്കില്ല.
നിലവില് വിവിധ ജില്ലകളിലെ കോവിഡ് ആശുപത്രികളില് കഴിയുന്ന ഇരു വിഭാഗങ്ങളിലെയും രോഗികളെ തിരികെ ഫസ്റ്റ് ലൈന് ട്രീറ്റ്മന്റെ് സന്റെറിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ക്വാറന്റീന് കേന്ദ്രങ്ങളായി പ്രവര്ത്തിക്കുന്ന കോവിഡ് കെയര് സന്റെറുകള്ക്കും ഉന്നത ചികിത്സാകേന്ദ്രങ്ങളായ കോവിഡ് ആശുപത്രികള്ക്കുമിടയിലാണ് സി.എഫ്.എല്.ടി.സികള് പ്രവര്ത്തിക്കുന്നത്. 29 സി.എഫ്.എല്.ടി.സികളിലായി 2705 കിടക്കകളാണ് നിലവിലുള്ളത്. കൂടുതല് രോഗികളെത്തുന്ന സാഹചര്യത്തില് സി.എഫ്.എല്.ടി.സികളില് കൂടുതല് അടിസ്ഥാന സൗകര്യങ്ങളൊരുക്കും.
സ്പെഷാലിറ്റി ചികിത്സ ആവശ്യമുള്ളവരുടെ പട്ടിക ഡോക്ടര്മാര് തയാറാക്കുകയും സമയബന്ധിതമായ കോവിഡ് ആശുപത്രികളില്നിന്ന് ലഭ്യമാക്കുകയും ചെയ്യും. കോവിഡ് ആശുപത്രികളിലെ ഡോക്ടര്മാരുടെയും പാരാമെഡിക്കല് സ്റ്റാഫിന്റെയും സേവനം ആവശ്യാനുസരണം ഉറപ്പുവരുത്തും. നിലവില് എട്ട് ഡോക്ടര്മാര്, 12 നഴ്സുമാര്, മൂന്ന് പാരാമെഡിക്കല് സ്റ്റാഫുകള്, 10 ശുചീകരണ വിഭാഗം ജീവനക്കാര്, ആറ് ഹെല്ത്ത് കെയര് വളന്റിയര്മാര്, മൂന്ന് സെക്യൂരിറ്റി ജീവനക്കാര് എന്നിവരാണ് സി.എഫ്.എല്.ടി.സികളിലുള്ളത്. സമൂഹവ്യാപനമുണ്ടോ എന്നറിയുന്നതിനുള്ള റാപിഡ് ആന്റിബോഡി ടെസ്റ്റുകളും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























