Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പുതുപൊന്നാനി മുനമ്പം അഴിമുഖം: ഒരാഴ്ച മുന്‍പ് മണല്‍ നീക്കം ചെയ്‌തെങ്കിലും വീണ്ടും മണല്‍തിട്ട രൂപപ്പെട്ടു, പദ്ധതിക്കായി ചെലവഴിച്ച പണം പാഴായി!

16 JUNE 2020 10:53 AM IST
മലയാളി വാര്‍ത്ത

പ്രളയ മുന്‍കരുതലായി അഴിമുഖത്ത് നിന്നും നീക്കം ചെയ്ത മണല്‍ വീണ്ടും അതേ സ്ഥലത്തു തന്നെ അടിഞ്ഞുകൂടുന്നു. പദ്ധതിക്കായി പണം ചെലവഴിച്ചത് വെറുതെയായി. നീക്കം ചെയ്ത മണല്‍ അഴിമുഖത്തു തന്നെ കൂട്ടിയിട്ടതിനാലാണ് പണിപാളിയത്. പുഴയില്‍ വീതികൂട്ടിയ ഭാഗം ഇതോടെ വീണ്ടും ചുരുങ്ങി. വള്ളങ്ങള്‍ക്കു വരാനും പോകാനും കഴിയാത്ത അവസ്ഥയാണിപ്പോള്‍.

മഴക്കാലത്തിനു മുന്നോടിയായി നടപ്പാക്കിയ മുന്‍കരുതല്‍ ദിവസങ്ങള്‍ക്കൊണ്ടു തന്നെ പഴയപടിയായത് കൂടുതല്‍ ആശങ്ക ഉയര്‍ത്തുകയാണ്. കാഞ്ഞിരമുക്ക് പുഴ കടലിനോടു ചേരുന്ന പുതുപൊന്നാനി മുനമ്പം അഴിമുഖത്താണ് മണല്‍തിട്ട ഭീതി ഉയര്‍ത്തുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണല്‍തിട്ട നീക്കം ചെയ്യാന്‍ ശ്രമം നടന്നത്.

കടവനാട്, പുറങ്ങ്, വെളിയങ്കോട്, മാട്ടുമ്മല്‍ തുടങ്ങിയ പ്രദേശങ്ങളിലെ മഴവെള്ളം ഒഴുകി കടലിലെത്താനുള്ള പ്രധാന കവാടമാണിത്. ഈ ഭാഗത്ത് വീണ്ടും മണല്‍തിട്ട രൂപപ്പെട്ടു കഴിഞ്ഞാല്‍ തീരമേഖല വെള്ളത്തിനടിയിലാകും.

നീക്കം ചെയ്യുന്ന മണല്‍ അഴിമുഖത്തിനു പുറത്തേക്കു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ വേണ്ട പരിഗണന നല്‍കിയില്ല. ഭാരതപ്പുഴയില്‍ പല ഭാഗങ്ങളിലും ഇത്തരത്തില്‍ മണല്‍ തിട്ടകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, പ്രളയത്തെ ചെറുക്കാന്‍ താല്‍ക്കാലിക തട്ടിക്കൂട്ടല്‍ യാതൊരു തരത്തിലും പ്രയോജനപ്പെടില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

Malayali Vartha Recommends