Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലൂടെ ബാങ്കിനു നഷ്ടമായ 7.26 കോടി ഈടാക്കാന്‍ സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവ്

16 JUNE 2020 11:14 AM IST
മലയാളി വാര്‍ത്ത

പുല്‍പള്ളി സഹകരണ ബാങ്കിലെ വായ്പാ വിതരണത്തില്‍ വന്ന പാളിച്ച മൂലം ബാങ്കിനു നഷ്ടമായ 7.26 കോടി രൂപ ഉത്തരവാദികളില്‍നിന്ന് ഈടാക്കാന്‍ ഉത്തരവ്. സഹകരണ നിയമപ്രകാരം മുന്‍ പ്രസിഡന്റ് കെ.കെ.ഏബ്രഹാം, ഭരണസമിതി അംഗങ്ങള്‍, മുന്‍ സെക്രട്ടറി കെ.ടി.രമാദേവി, മുന്‍ ഇന്റേണല്‍ ഓഡിറ്റര്‍ പി.യു.തോമസ് എന്നിവരില്‍ നിന്ന് സര്‍ചാര്‍ജ് ചെയ്യാനാണ് സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവ്. 2 മാസത്തിനകം തുക അടയ്ക്കാത്ത പക്ഷം റവന്യു റിക്കവറിയിലൂടെ സ്വത്തുക്കളില്‍നിന്ന് ഈടാക്കും.

സഹകരണ വകുപ്പ് സ്വീകരിച്ച എല്ലാ നടപടികളും ഹൈക്കോടതി ശരിവെച്ചതിനാലാണു തുടര്‍നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. കൃത്യമായ സ്ഥലപരിശോധന നടത്താതെ ഭരണസമിതി വഴിവിട്ട് വായ്പ നല്‍കുകയും ഇതു ബാങ്കിന് വന്‍ ബാധ്യത വരുത്തിയെന്നും പരിശോധനയില്‍ കണ്ടെത്തി.
ക്രമക്കേടിനെ തുടര്‍ന്ന് 2018 ഡിസംബറില്‍ അന്നത്തെ ഭരണസമിതിയെ പിരിച്ചുവിടുകയും പി.കെ.വിജയന്‍ അഡ്മിനിസ്‌ട്രേറ്ററായി ഭരണം ഏറ്റെടുക്കുകയും ചെയ്തു.

ഭരണസമിതിയുടെ അറിവോടെ കൊല്ലപ്പള്ളില്‍ സജീവന്‍ എന്ന അംഗത്തിന്റെ അക്കൗണ്ടിലൂടെ 1.64 കോടി രൂപ പിന്‍വലിച്ചതായും വില കുറഞ്ഞ സ്ഥലത്തിന് കൂടിയ വായ്പ അനുവദിക്കുകയും മുക്ത്യാര്‍ ഉപോഗിച്ച് ബാങ്ക് പരിധിക്ക് പുറത്തുള്ളവര്‍ക്കും ക്രമവിരുദ്ധമായി വായ്പ അനുവദിച്ചുവെന്നും വ്യക്തമായി. സജീവന്റെ അക്കൗണ്ടിലൂടെ 1.64 കോടി രൂപ പിന്‍വലിച്ചത് സംബന്ധിച്ച് വിജിലന്‍സ് കേസും നിലവിലുണ്ട്.

അതേസമയം, തികച്ചും രാഷ്ട്രീയ ഗൂഡാലേചനയുടെ ഫലമാണ് പുതിയ ഉത്തരവെന്ന് മുന്‍ പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാം പറഞ്ഞു. ബാങ്ക് നല്‍കിയ വായ്പയെല്ലാം നിയമാനുസൃതമാണ്.ആവശ്യമായ വസ്തു ഈടിന്മേല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ചാണു വായ്പ നല്‍കിയത്. വായ്പക്കാരന്റെ പണയ വസ്തുവില്‍നിന്നാണു തുക ഈടാക്കേണ്ടത്.

വായ്പക്കാര്‍ വായ്പ തിരിച്ചടയ്ക്കാന്‍ അവസരവും സാവകാശവും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധിയും കോടതിയില്‍ നിന്നുണ്ടായി. ഈ സാഹചര്യത്തില്‍ സഹകരണ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തിവിരോധം തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഹൈക്കോടതിയില്‍ കേസ് നല്‍കുകയെന്നത് തെറ്റായ കാര്യമാണെന്നും അതു നിയമപരമായി പരിശോധിക്കാവുന്നതാണെന്നും മുന്‍ പ്രസിഡന്റ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

Malayali Vartha Recommends