പ്രളയബാധിതരെ പുനരധിവസിപ്പിക്കാന് പുത്തുമലയില് കണ്ടെത്തിയ ഭൂമിക്ക് അവകാശികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു

വയനാട് ജില്ലയിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കാന് പുത്തുമലയില് കണ്ടെത്തിയ ഭൂമിയിലെ പ്ലോട്ടുകള്ക്ക് അവകാശികളായി. ഓരോ പ്ലോട്ടിന്റെയും ഗുണഭോക്താക്കളെ കണ്ടെത്താന് കലക്ടറേറ്റില് നടത്തിയ നറുക്കെടുപ്പില് മന്ത്രി എ.കെ.ശശീന്ദ്രന് നേതൃത്വം നല്കി. മന്ത്രിയാണ് ആദ്യ നറുക്കെടുത്തത്. സി.കെ ശശീന്ദ്രന് എംഎല്എ, കലക്ടര് ഡോ.അദീല അബ്ദുല്ല, ജില്ലാ പൊലീസ് മേധാവി ആര്. ഇളങ്കോ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് എന്നിവര്ക്കു പുറമേ പുത്തുമല നിവാസികളും നറുക്കെടുപ്പില് പങ്കാളികളായി.
ഓരോ പ്ലോട്ടിനും പ്രത്യേകം നമ്പര് നല്കിയായിരുന്നു നറുക്കെടുപ്പ്. അടുത്ത ആഴ്ചയോടെ നിര്മാണം തുടങ്ങും. ആദ്യ ഘട്ടത്തില് 52 പേര്ക്കാണ് പ്ലോട്ട് അനുവദിച്ചത്. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ സര്ക്കാര് നല്കും. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായവാഗ്ദാനവും സ്വീകരിക്കും.
ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും ജനകീയ കമ്മിറ്റിയുടെയും മേല്നോട്ടത്തിലാണു പ്രവൃത്തി. പൂത്തക്കൊല്ലിയിലെ വീടുകള്ക്ക് 20-ാം തീയതി മന്ത്രി ടി.പി. രാമകൃഷ്ണന് തറക്കല്ലിടും.
https://www.facebook.com/Malayalivartha
























