കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില് സര്ക്കാര് സര്വീസില് നിന്ന് വിരമിച്ച ഡോക്ടര്മാരെയും നഴ്സുമാരെയും തിരിച്ചുവിളിക്കാന് നീക്കം

കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില് സര്ക്കാര് സര്വീസില്നിന്ന് വിരമിച്ച ഡോക്ടര്മാരെയും നഴ്സുമാരെയും തിരിച്ചുവിളിക്കാന് നീക്കം. സ്വകാര്യമേഖലയുടെ സഹായം തേടുന്നതിനു പുറമേയാണിത്. 65 വയസ്സില് താഴെയുള്ളവരെയാണു പരിഗണിക്കുന്നത്. പരിചയസമ്പന്നരായ ഡോക്ടര്മാരുടെ സേവനം ഈ ഘട്ടത്തില് മുതല്ക്കൂട്ടാവുമെന്നാണു പ്രതീക്ഷ.
കേരളത്തിനു പുറത്തുനിന്ന് ഇനിയും ധാരാളം പേര് എത്തുമെന്നതിനാല് കൂടുതല് മുന്നൊരുക്കം ആവശ്യമാണ്. രോഗനിരക്ക് കൂടിയാല് നിലവിലെ സര്ക്കാര് സംവിധാനങ്ങള് മാത്രം ഉപയോഗിച്ച് പിടിച്ചുനില്ക്കാന് കഴിയില്ല. രോഗവ്യാപനം മുന്നില്ക്കണ്ട് ആരോഗ്യവകുപ്പ് പ്ലാന് എ, പ്ലാന് ബി, പ്ലാന് സി എന്നിങ്ങനെ പദ്ധതികള് ആവിഷ്കരിച്ചിരുന്നു.
ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്മാര്, നഴ്സുമാര് ഉള്പ്പെടെയുള്ള ജീവനക്കാര്, മരുന്നുകള്, സുരക്ഷാ ഉപകരണങ്ങള്, വെന്റിലേറ്റര് ഉള്പ്പെടെയുള്ള സൗകര്യങ്ങള് വലിയതോതില് വര്ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് ചികിത്സയോടൊപ്പം മറ്റു രോഗങ്ങളുടെ ചികിത്സയും കൊണ്ടുപോകേണ്ടതുണ്ട്. മഴക്കാലമായതിനാല് ഒട്ടേറെ പകര്ച്ചവ്യാധി രോഗങ്ങളുണ്ടാകാന് സാധ്യതയുണ്ട്.
പല സര്ക്കാര് ആശുപത്രികളിലും ഗുരുതര-അടിയന്തര പ്രാധാന്യമുള്ള തുടര്ചികിത്സകളേ ഏറ്റെടുക്കുന്നുള്ളൂ. രോഗവ്യാപനം കൂടിയാല് ഇതെല്ലാം താളംതെറ്റും. ഈ സാഹചര്യത്തിലാണ് സര്ക്കാര് സര്വീസില് നിന്ന് വിരമിച്ച ഡോക്ടര്മാരെയും നഴ്സുമാരെയും തിരിച്ചുവിളിക്കാന് ആലോചിക്കുന്നത്.
"
https://www.facebook.com/Malayalivartha
























