ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും....

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മ രേണുകയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി. അതേസമയം സൂരജിനെതിരെ അന്വേഷണ സംഘത്തിന് നിര്ണായകമായ മൊഴികള് ലഭിച്ചു. പാമ്ബു കടിയേറ്റ ഉത്രയെ ചികില്സിച്ച ഡോക്ടര്മാരാണ് മൊഴി നല്കിയിരിക്കുന്നത്.പാമ്ബിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പിന്റെ കേസ് നിലനില്ക്കുകയാണ്.
പാമ്ബിനെ അതിന്റെ ആവാസ വ്യവസ്ഥയില് നിന്നു പിടിക്കുകയും വില്ക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്. നാളെ ഇരുവരുമായി വനം വകുപ്പ് തെളിവെടുപ്പു നടത്തും.
"
https://www.facebook.com/Malayalivartha
























