കണ്ണൂര് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിനോദസഞ്ചാര മേഖലയില് വന് പദ്ധതികള്

കോവിഡ് ലോക്ഡൗണിനു ശേഷം കണ്ണൂര് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. മലയോരത്തെയും മറ്റു ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഹെലി ടാക്സി വഴി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള് ഉള്പ്പെടെയുള്ളവ മുന്നോട്ടു പോയാല് അതു നേട്ടമാകും.
വിനോദ സഞ്ചാര മേഖലയിലെ വികസനത്തിന് സംസ്ഥാനത്തിന്റെ ജിഡിപിയില് 10% സംഭാവന നല്കാനാവും. കൂടാതെ 15 ലക്ഷത്തോളം പേര്ക്ക് തൊഴില് നല്കാനാവും.
ജില്ലയിലെത്തുന്ന ടൂറിസ്റ്റുകളുടെ കണക്ക് ഇപ്രകാരമാണ്.
വര്ഷം വിദേശികള് ആഭ്യന്തര സഞ്ചാരികള്
2017 5123 695655
2018 5763 768038
വിഭാവനം ചെയ്യുന്ന പ്രധാന പദ്ധതികള് ഇവയാണ്.
1. മലനാട് മലബാര് റിവര് ക്രൂസ് ടൂറിസം പദ്ധതി: കേന്ദ്രവും സംസ്ഥാനവും സംഭാവന ചെയ്യുന്ന 325 കോടി രൂപയുടെ പദ്ധതിയില് സംസ്ഥാനം ഇതുവരെ 53 കോടി കൈമാറി. ആദ്യഘട്ടത്തില് സ്വദേശി ദര്ശന് പദ്ധതിയില് ഉള്പ്പെടുത്തി കേന്ദ്രസര്ക്കാര് 80.35 കോടി രൂപ അനുവദിച്ച് ഉത്തരവായി.
ഇതില് 23 കോടി അനവദിച്ചു. ആദ്യഘട്ടത്തില് മൂന്നു ക്രൂസുകള് വെള്ളത്തിലിറങ്ങും. കണ്ണൂര് ജില്ലയില് പതിനാലും കാസര്കോട് ജില്ലയില് മൂന്നും ബോട്ട് ജെട്ടികളാണ് നിര്മിക്കുന്നത്.
വളപട്ടണം നദിയിലെ ഭഗത്സിങ്, കൊളച്ചേരി, സിഎച്ച്, പാമ്പുരുത്തി, എകെജി ദ്വീപുകള് ആദ്യഘട്ടത്തില് വികസിപ്പിക്കും. സഹകരണ ബാങ്കുകളുടെ സഹകരണം ലക്ഷ്യമിടുന്ന ക്രൂസ് ടൂറിസം പദ്ധതിക്ക് ആദ്യ സമ്മാനം ഏഴോം സര്വീസ് സഹകരണ ബാങ്കിന്റെ വകയാണ്. ഏഴിലം എന്ന പേരില് സഞ്ചാരികള്ക്കായി കൊപ്രാവള്ളം ബാങ്ക് നീറ്റിലിറക്കി.
2. മുഴപ്പിലങ്ങാട് -ധര്മടം കിഫ്ബി പദ്ധതി : 230 കോടി ചെലവില് കിഫ്ബി പദ്ധതി. പുനെ ആസ്ഥാനമായ കമ്പനി മാസ്റ്റര് പ്ലാന് തയാറാക്കുന്നു
3. തലശ്ശേരി ഹെറിറ്റേജ് പദ്ധതി. ആകെ തുക 180 കോടി, ഇല്ലിക്കുന്ന് ഗുണ്ടര്ട്ട് ബംഗ്ലാവ് പരിഷ്കരണം
പിയര് റോഡ് നവീകരണം: പദ്ധതി ഉടന് തന്നെ പൂര്ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തലശ്ശേരിയില് നിന്ന് കൊട്ടിയൂര് വഴി വയനാടുമായി ബന്ധിപ്പിക്കുന്ന വികസന പദ്ധതി ചര്ച്ചകള്
കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച ശ്രീനാരായണ സര്ക്യൂട്ട് പദ്ധതി പിന്വലിക്കുമെന്ന് അറിയിപ്പ് ലഭിച്ചതോടെ ജില്ലയിലെ തീര്ഥാടന സര്ക്യൂട്ടും അനിശ്ചിതത്തിലായി. 3 ക്ഷേത്രങ്ങളുടെയും 2 പള്ളികളുടെയും വികസനത്തിനായി 11 കോടിയോളം രൂപ കണക്കാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























