Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മാങ്കുളം, ഉപ്പുതറ, തൊടുപുഴ എന്നിവിടങ്ങളിലുള്ള യുവാക്കളുമായി പെൺകുട്ടി സംസാരിച്ചു; ആത്മഹത്യ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട 21കാരിയുടെ മൊഴി ആരെയും ഞെട്ടിക്കും... പകല്‍ പാറപ്പുറത്തും, രാത്രി കാട്ടിലെ മരപ്പൊത്തിലും കഴിഞ്ഞു! ആത്മഹത്യ ചെയ്യാന്‍ നിര്‍ബ്ബന്ധിച്ചത് കൂട്ടുകാരി

16 JUNE 2020 12:37 PM IST
മലയാളി വാര്‍ത്ത

വാളറ കുളമാംകുഴി ആദിവാസി കോളനിയില്‍​ പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ച സം​ഭവത്തില്‍ ഒരുരാത്രി ഒരു മരപ്പൊത്തിലും അടുത്ത ദിവസം പകല്‍ ഒരു പാറപ്പുറത്തുമാണ് കഴിഞ്ഞതെന്ന് മരണത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി.

ഫോണില്‍ സംസാരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതിതാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കൂട്ടുകാരി നല്‍കിയിട്ടുള്ള മൊഴി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രക്ഷപ്പെട്ട 21 കാരി. പെണ്‍കുട്ടി മരിച്ചതറിഞ്ഞാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും പറഞ്ഞു.

മരിച്ച പെണ്‍കുട്ടി സംസാരിച്ചെന്ന് പറയുന്ന ഫോണ്‍ എവിടെയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. മരിച്ച പെണ്‍കുട്ടി തന്റെ സ്വര്‍ണമോതിരം വിറ്റായിരിക്കാം ഫോണ്‍ വാങ്ങിയതെന്നാണ് യുവതി പറയുന്നത്.

ഫോണ്‍ ആര് വാങ്ങി നല്കിയെന്ന് ഇവര്‍ക്ക് അറിയില്ല. എന്നാല്‍ മാങ്കുളം, ഉപ്പുതറ, തൊടുപുഴ എന്നിവിടങ്ങളിലുള്ള യുവാക്കളുമായാണ് പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നതായി മൊഴിയിലുണ്ട്.

അടിമാലി വാളറ കുളമാംകുഴി ആദിവാസി കോളനിയിലെ 17കാരിയാണ്​ കഴിഞ്ഞ ദിവസം മരിച്ചത്. ഇവര്‍ക്കൊപ്പം രണ്ടു ദിവസം മുമ്ബ് കാണാതായ 21 കാരിയാണ് ആത്മഹത്യാശ്രമം പരാജയപ്പെട്ട് എറണാകുളത്ത് ചികിത്സയിലുള്ളത്.

വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ ഇവര്‍ വെള്ളിയാഴ്ച സന്ധ്യയോടെ കോളനിയില്‍ തിരിച്ചെത്തി. പോലീസ് നിര്‍ദേശിച്ചത് അനുസരിച്ച്‌ ശനിയാഴ്ച പെണ്‍കുട്ടികളെ സ്​റ്റേഷനില്‍ ഹാജരാക്കാന്‍ ഒരുങ്ങുമ്ബോള്‍ വസ്ത്രം മാറിവരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ 17 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിഷം കഴിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ഒരു മണിക്കൂറായിട്ടും കാണാതായതോടെ അന്വേഷിച്ച്‌ എത്തിയവരാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഇതറിഞ്ഞ് മുതിര്‍ന്ന പെണ്‍കുട്ടി ഉടന്‍ കൈയില്‍ കരുതിയ വിഷം കഴിക്കുകയായിരുന്നു. കുഴഞ്ഞുവീണതോടെ നാട്ടുകാരുടെ സഹായത്തോടെ ബന്ധുക്കള്‍ കോതമംഗലത്തും തുടര്‍ന്ന് എറണാകുളത്ത് ആശുപത്രിയിലും എത്തിച്ചു.

ഇരുവരും സഹോദരിമാരുടെ മക്കളാണ്. അതേസമയം ഒരു രാത്രി കഴിഞ്ഞത് കാട്ടിലെ മരപ്പൊത്തിലായിരുന്നു പകല്‍ പാറപ്പുറത്തും ഒളിച്ചു താമസിച്ചിരുന്നപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ 17 കാരി നിര്‍ബ്ബന്ധിച്ചതായും 21 കാരി മൊഴി നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

Malayali Vartha Recommends