ഇറയത്തിരുന്നു മീന് വൃത്തിയാക്കുന്നതിനിടെ ചുമര് ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തൃശൂരില് വീടിന്റെ ചുമര് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. വീടിന്റെ ഇറയത്തിരുന്നു മീന് നന്നാക്കുന്നതിനിടെ ഇടിഞ്ഞുവീഴുകയായിരുന്നു.
രണ്ടു പ്രളയങ്ങളില് വെള്ളം കയറിയതിനെത്തുടര്ന്നു പൊളിയാറായ നിലയിലായിരുന്നു വീട്.
പൂത്തോള് വഞ്ചിക്കുളം ഗോഡൗണിനു സമീപം കളരിക്കല് വീട്ടില് പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വത്സലയാണ് (71) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭര്തൃസഹോദരന് അശോകന്റെ കാലിനു സാരമായി പരുക്കേറ്റു. വൈകിട്ട് നാലോടെയാണു സംഭവം.
മഴയില് കുതിര്ന്നതിനെ തുടര്ന്നാണ് വിണ്ടുകീറി നിന്നിരുന്ന ചുമര് വീണത്. വത്സലയെ അഗ്നിരക്ഷാസേനയെത്തിയാണു പുറത്തെടുത്തത്. മക്കള്: സത്യന്, സന്തോഷ്. മരുമകള്: ശ്രീജ.
https://www.facebook.com/Malayalivartha
























