ജാഗ്രത തുടരണം... ആരും ഇളവുകള് ദുരുപയോഗം ചെയ്യരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി

കോവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിലും നിരീക്ഷണ സംവിധാന മൊരുക്കുന്നതിലും കാര്യക്ഷമമായ പ്രവര്ത്തനങ്ങളാണ് ജില്ലയില് നടക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ഭൂരിഭാഗം മേഖലകളിലും നിയന്ത്രണങ്ങള് ഒഴിവാക്കിയ സാഹചര്യത്തില് ആരും ഇളവുകള് ദുരുപയോഗം ചെയ്യരുത്. ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ട്രേറ്റില് ചേര്ന്ന യോഗത്തില് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ വ്യാപന പരിശോധന നടത്തുന്നതിന്റെ ഭാഗമായി ജില്ലയില് ഇതുവരെ മുന്നൂറ്റമ്ബതോളം ആന്റി ബോഡി ടെസ്റ്റുകള് നടത്തിയതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ആര്.രേണുക യോഗത്തെ അറിയിച്ചു. പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടര്മാര് ഉള്പ്പെടെയുളള ആരോഗ്യ പ്രവര്ത്തകര്ക്ക് കോവിഡ് കെയര് സെന്ററായി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയില് റൊട്ടേഷന് പ്രകാരം ജോലി ചെയ്യുന്നതിനുളള ക്രമീകരണവും ഏര്പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























