സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി! കേരളത്തിലെ എട്ട് ജില്ലകളില് കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.കണ്ണൂര്, കാസര്കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളില് യെല്ലോ അലര്ട്ട്

കാലവര്ഷം തുടരുന്ന സാഹചര്യത്തില്, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
കേരളത്തിലെ എട്ട് ജില്ലകളില് കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.കണ്ണൂര്, കാസര്കോട്, കോഴിക്കോട്,
മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളില് 24 മണിക്കൂറില് 64.5 മില്ലി മീറ്റര് മുതല് 115.5 മില്ലി മീറ്റര് വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില് മണ്ണിടിച്ചിലും ഉരുള്പൊട്ടലും സംഭവിക്കാന് സാധ്യതയുള്ള സ്ഥലങ്ങളിലും
നദീതീരങ്ങളിലും താമസിക്കുന്നവര്ക്ക് ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























