കൊറോണ നിരീക്ഷണത്തില് കഴിയുന്നതിനിടെ ചുറ്റിക്കറങ്ങാനിറങ്ങിയ യുവാവിനും യുവതിക്കും കിട്ടിയത് മുട്ടൻ പണി... ഇരുവര്ക്കുമെതിരെ പോലീസ് കേസെടുത്തതോടെ സംഭവത്തില് വമ്പൻ ട്വിസ്റ്റ്; യുവാവിന്റെ യഥാര്ഥ ഭാര്യ ഇരുവരുടെയും കള്ളക്കളി പൊളിച്ചടുക്കി; സംഭവം ഇങ്ങനെ...

ക്വാറന്റീന് കേന്ദ്രത്തില് കൊറോണ നിരീക്ഷണത്തില് കഴിയുന്നതിനിടെ ചുറ്റിക്കറങ്ങാനിറങ്ങിയ യുവാവിനും യുവതിക്കും എട്ടിന്റെ പണി. ക്വാറന്റീന് കേന്ദ്രത്തില് ദമ്പതിമാരെന്ന് പറഞ്ഞാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ഇതിനിടെ ചുറ്റിക്കറങ്ങാനിറങ്ങിയ ഇരുവര്ക്കുമെതിരെ പോലീസ് കേസെടുത്തതോടെയാണ് സംഭവത്തില് വമ്ബന് ട്വിസ്റ്റ് ഉണ്ടായത്. ഇടുക്കി സ്വദേശിയായ യുവാവിനും പത്തനംതിട്ട സ്വദേശിനിയായ യുവതിക്കുമെതിരേയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തത്.
പോലീസ് കേസെടുത്ത് വിവരമറിഞ്ഞു സ്ഥലത്തെത്തിയ യുവാവിന്റെ യഥാര്ഥ ഭാര്യയാണ് ഇരുവരുടെയും കള്ളക്കളി പൊളിച്ചടുക്കിയത്. ദേശത്തുനിന്നെത്തിയ യുവതിയും യുവാവും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീന് കേന്ദ്രത്തിലാണ് നിരീകഷണത്തില് കഴിഞ്ഞിരുന്നത്.
ഇരുവരും ഭാര്യയും ഭര്ത്താവുമെന്നനിലയിലാണ് മറ്റുള്ളവരുടെ മുന്നില് പെരുമാറിയതും. ഇതിനിടെ ഇരുവരും കേന്ദ്രത്തില് നിന്നിറങ്ങി കറങ്ങിനടക്കുന്നതിനിടെ സംശയം തോന്നി നാട്ടുകാര് ഇരുവരെയും തടഞ്ഞു വച്ച ശേഷം പോലീസിലറിയിക്കുകയായിരുന്നു.
തുടര്ന്ന് ക്വാറന്റീന് ലംഘനത്തന് കേസെടുത്തശേഷം ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇടുക്കിയില്നിന്ന് യുവാവിന്റെ ഭാര്യയെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള അവിഹിതബന്ധം പുറംലോകം അറിയുന്നത്.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ ഇവര് ഉദ്യോഗസ്ഥരുമായി സംസാരിച്ച് വീട്ടിലേക്ക് മടങ്ങി. യുവതിയും യുവാവും കോട്ടയത്തെ മറ്റൊരു ക്വാറന്റീന് കേന്ദ്രത്തിലേക്കും.
https://www.facebook.com/Malayalivartha

























