ബാങ്കിന് മുന്നിലെ വാതിലില് ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറില് തുളച്ച് കയറി യുവതിയുടെ മരണം; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു

കൊച്ചി, പെരുമ്ബാവൂരില് ബാങ്കിന്റെ ചില്ലു വാതില് തകർന്ന് യുവതി മരിച്ച സംഭവത്തില് മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. എറണാകുളം റൂറല് ജില്ലാ പൊലീസ് മേധാവിയും, പെരുമ്ബാവൂര് നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കമ്മിഷന് അദ്ധ്യക്ഷന് ജസ്റ്റിസ് ആന്റണി ഡൊമിനിക് വ്യക്തമാക്കി.
ബാങ്കില് സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേര്ത്ത ഗ്ലാസായതിനാലാണ് തുറക്കാന് ശ്രമിച്ചപ്പോള് തന്നെ പൊട്ടിത്തകര്ന്നതെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന് നടപടികളിലേക്ക് നീങ്ങിയത്. അതേസമയം സംഭവം നടന്ന ബാങ്കില് പൊലീസ് പരിശോധന തുടരുകയാണ്. പെരുമ്ബാവൂരിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ചില്ലിന്റെ ഗുണമേന്മ സംബന്ധിച്ച് ശാസ്ത്രീയ പരിശോധനയും നടത്തും.
ഗുണനിലവാരമില്ലാത്ത അപകടകരമായ ഗ്ലാസ് പ്രധാന വാതിലില് വന്നതില് പരാതിയുണ്ടെന്ന് മരിച്ച ബീനയുടെ ഭര്ത്താവിന്റെ സഹോദരന് ആരോപിച്ചിരുന്നു. ബാങ്കിന് മുന്നിലെ വാതിലില് ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറില് തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടില് ബൈജു പോളിന്റെ ഭാര്യ ബീന മരിച്ചത്. പെരുമ്ബാവൂര് എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha

























