Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നടന്‍ മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപ വൈദ്യുതി ബില്‍! പരാതി ഉയര്‍ന്നപ്പോള്‍3 00 രൂപയാക്കി കുറച്ചു കെഎസ്‌ഇബി; യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണ്?

16 JUNE 2020 03:16 PM IST
മലയാളി വാര്‍ത്ത

നടന്‍ മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപ വൈദ്യുതി ബില്‍ വന്നതും പരാതി ഉയര്‍ന്നപ്പോള്‍ കെഎസ്‌ഇബി അത് 300 രൂപയാക്കി കുറച്ചുകൊടുത്തതും കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.

എന്താണ് ഇതില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത്? ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് വന്ന് ഇത്തരത്തില്‍ സാധാരണക്കാര്‍ പരാതി നല്‍കിയാലും കെഎസ്‌ഇബി കുറച്ചുകൊടുക്കുമോ? ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് നല്‍കുന്ന വിശദീകരണം ഇങ്ങനെ...

1. 04/04/20 ന് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തെ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം അദ്ദേഹത്തിന്റെ തൊട്ടു മുമ്ബുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ല് ചെയ്യുന്നു.
2. തുടര്‍ന്ന് 04/06/20 നാണ് ഏപ്രില്‍, മെയ് മാസത്തെ ഉപഭോഗത്തിന്റെ റീഡിംഗ് എടുക്കാന്‍ ചെന്നെങ്കിലും ഗേറ്റ് അടക്ക് കിടന്നതിനാല്‍ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം തൊട്ടു മുമ്ബുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് തന്നെ വീണ്ടും ബില്ല് ചെയ്യുന്നു.

3. തൊട്ടുമുന്‍പുള്ള രണ്ട് ബില്ലുകളും ചേര്‍ന്ന തുകയായ 5714 രൂപബില്ലായ് ലഭിച്ച മധുപാല്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ പങ്കെടുത്ത 14/06/20 ന്റെ ചര്‍ച്ചയില്‍ വീട് അടഞ്ഞ് കിടക്കുകയായിരുന്നു എന്ന വിഷയം പറയുകയും ചെയ്തു.

4. 15/06/20 ന് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ മധുപാലിന്റെ വീട്ടില്‍ ചെല്ലുകയും , (ഈ സമയത്ത് വീടിന്റെ അറ്റകുറ്റപണി നടന്നിരുന്നതിനാല്‍ ) ഗേറ്റിനകത്ത് കയറാന്‍ സാധിക്കുകയും തുടര്‍ന്ന് യഥാര്‍ത്ഥ റീഡിംഗ് എടുക്കുകയും ചെയ്തു.

5. ഈ റീഡിംഗ് പ്രകാരം ബില്ല് റീവൈസ് ചെയ്തതിനാലാണ് ബില്ല് കുറഞ്ഞ് 300 രൂപ വന്നത്.

മറ്റൊരു ചോദ്യം ഇതാണ്.
സാധാരണ ഉപഭോക്താക്കള്‍ക്ക് ഇതെല്ലാം സാധിക്കുമോ? മധുപാലിന് KSEB ചെയര്‍മാനോട് പരാതിപ്പെടാന്‍ കഴിഞ്ഞ തു കൊണ്ടല്ലേ ബില്ല് കുറച്ച്‌ കിട്ടിയത്?

തീര്‍ച്ചയായും സാധിക്കും.

ഡോര്‍ ലോക്ക് പ്രകാരം ചെയ്ത ശരാശരിയേക്കാള്‍ കുറവാണ് ഉപഭോഗമെങ്കില്‍ സെക്ഷന്‍ ഓഫീസില്‍ അറിയിച്ച്‌ യഥാര്‍ത്ഥ റീഡിംഗ് എടുത്ത് ബില്ല് ചെയ്യാന്‍ ആവശ്യപ്പെടാന്‍ ഏതൊരു ഉപഭോക്താവിനും അവകാശമുണ്ട്.

ആള്‍ത്താമസമില്ലാത്ത വീട്ടില്‍ / കടയില്‍ ശരാശരി ഉപഭോഗം കണക്കാക്കി ബില്ല് ലഭിച്ച ഉപഭോക്താക്കള്‍ക്ക് മീറ്റര്‍ റീഡിംഗ് എടുത്തു കൊടുത്താല്‍ / റീഡിംഗ് എടുക്കാന്‍ അവസരം ലഭിച്ചാല്‍ യഥാര്‍ത്ഥ ഉപഭോഗം കണക്കാക്കി ബില്ല് നല്കുന്നതാണ്.

ഇത് സ്‌പോട്ട് ബില്ലിംഗ് ആരംഭിച്ചതിനു ശേഷം, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി KSEB ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (27 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (31 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (45 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends