അതിർത്തിയിൽ മണ്ണിലുരുണ്ടത് അഞ്ച് ചൈനീസ് തലകൾ; ലഡാക്കില് ഇന്ത്യയും ചൈനയുമായി നടന്ന സംഘര്ഷത്തില് അഞ്ച് ചൈനീസ് സൈനികര് കൊല്ലപ്പെട്ടതായി ചൈനീസ് മാദ്ധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു

അതിര്ത്തിയില് ഇന്ത്യ -ചൈന പോരിൽ വീര മൃത്യു വരിച്ചത് ഇന്ത്യയുടെ മൂന്നു വീരന്മാരാണ്. അടിക്കു തിരിച്ചടിയെന്ന ഇന്ത്യയുടെ രീതി വിട്ടുകൊടുക്കാൻ ഇന്ത്യ ഒരിക്കലും തയാറല്ല. ഇന്ത്യയുമായുള്ള സംഘര്ഷത്തില് അതിർത്തിയിൽ കൊല്ലപ്പെട്ടത് അഞ്ച് ചൈനീസ് സൈനികരാണ്. ഇതുകൊണ്ടൊന്നും തീർന്നില്ല. പടയൊരുക്കം നടക്കുന്നുവെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോര്ട്ടുകള്
ലഡാക്കില് ഇന്ത്യയും ചൈനയുമായി നടന്ന സംഘര്ഷത്തില് അഞ്ച് ചൈനീസ് സൈനികര് കൊല്ലപ്പെട്ടതായി ചൈനീസ് മാദ്ധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. എന്നാല് ചൈനീസ് സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഉഭയകക്ഷി ചര്ച്ചകളിലൂടെ അതിര്ത്തി പ്രശ്നങ്ങള് പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി ചൈനീസ് മാദ്ധ്യമമായ ഗ്ലോബല് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. അതിര്ത്തിയിലെ ഗാല്വന് താഴ്വരയിലാണ് ഇന്ത്യ - ചൈന സൈനികര് തമ്മില് സംഘര്ഷമുണ്ടായത്. ഏറ്റുമുട്ടലില് കേണലുള്പ്പെടെ മൂന്ന് ഇന്ത്യന് ജവന്മാര് വീരമൃത്യു വരിച്ചിരുന്നു.
ഇന്ത്യന് സൈനികര് അതിര്ത്തി കടന്ന് ആക്രമിച്ചെന്നാണ് ചൈനയുടെ വാദം. രണ്ടുതവണ അതിര്ത്തി ലംഘിച്ചു. അതീവഗൗരതരമായ ഏറ്റുമുട്ടലുണ്ടായി. ഏകപക്ഷീയ നടപടി എടുത്ത് പ്രകോപനമുണ്ടാക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ചര്ച്ചകളിലുടെ നിലവിലുള്ള പ്രശ്നം പരിഹരിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് അതിര്ത്തിയില് സംഘര്ഷമുണ്ടായത്. ഇന്ന് രാവിലെ 7.30 മുതല് അതിര്ത്തിയില് പ്രശ്നപരിഹാര ചര്ച്ച നടക്കുന്നു. ഇന്ത്യന് കര, വ്യോമ സേനാ താവളങ്ങള്ക്കു ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. അതിര്ത്തി താവളങ്ങളില് പടയൊരുക്കം നടക്കുന്നതായും റിപ്പോര്ട്ടുകളുണ്ട്.
ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണ് സന്തോഷ്. സംഘര്ഷത്തില് ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു. ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചര്ച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചര്ച്ചയില് പങ്കെടുത്തു.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ. ഇന്ത്യ – ചൈന സംഘർഷത്തിൽ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങളിലെയും അതിർത്തി കമാൻഡർമാർ യോഗം ചേരുകയാണ്.
സൈനികർ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഏകപക്ഷീയമായ നടപടി എടുക്കരുത്. പ്രകോപനം ഉണ്ടാക്കരുത്. ഇന്ത്യയാണ് അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയതെന്നും ചൈന ആരോപിച്ചു.
https://www.facebook.com/Malayalivartha

























