പാമ്പിനെ വെറുതെ പിടിക്കരുത് ; ലൈസെൻസില്ലെങ്കിൽ 3 വര്ഷം അഴിയെണ്ണും ; പുതിയ തീരുമാനവുമായി സർക്കാർ

പാമ്പു പിടിത്തക്കാരൻ സക്കീർ ഹുസൈൻ കൊല്ലപ്പെട്ടത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനങ്ങൾ അടിമുടി മാറ്റി സർക്കാർ. പാമ്പുപിടുത്തക്കാർക്ക് ലൈസന്സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം . ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്ക്കരിക്കുകയാണ് സർക്കാർ ലക്ഷ്യം . . മാർഗ നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. അശാസ്ത്രീയമായി പാമ്പു പിടിച്ച് അപകടത്തിൽപെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി. സുരക്ഷാ ഉപകരണങ്ങളില്ലാതെ പാമ്പിനെ പിടിക്കുന്നതും അതിനെ ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കുമ്പോൾ സംഭവിക്കുന്ന അശ്രദ്ധയുമാണ് പാമ്പുകടി ഉണ്ടാകുന്നത് .
പുതിയ മാര്ഗ നിർദേശങ്ങളിറങ്ങുന്നതോടെ, എത്ര പ്രശസ്തനായ പാമ്പു പിടുത്തക്കാരനായാലും അപകടകരമായ വിധത്തിൽ പാമ്പിനെ പൊതുജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കാനാകില്ല എന്ന കാര്യത്തിൽ തീരുമാനമാകും . സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടിൽ വിടണം. ജില്ലാ അടിസ്ഥാനത്തിൽ പാമ്പു പിടുത്തക്കാർക്ക് ലൈസൻസ് നൽകാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കുന്നതും . താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് ജില്ലാ അടിസ്ഥാനത്തിൽ പരിശീലനം നൽകി ലൈസന്സ് നൽകുകയാണ് ലക്ഷ്യം . സുരക്ഷാ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കും. ലൈസന്സുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങൾക്കും പൊലീസിനും ഫയർഫോഴ്സിനും റസി.അസോസിയേഷനുകൾക്കും നൽകും. ജീവന് ഭീഷണിയാകുന്ന തരത്തിൽ പാമ്പിനെ കണ്ടാൽ ഇവരുടെ സേവനം തേടുക . പാമ്പു പിടുത്തക്കാർക്ക് പരിശീലനം നേടി ലൈസൻസെടുക്കാൻ ഒരു വർഷം സമയം അനുവ ദിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതിനുശേഷമേ നിയമനടപടികൾ കർശനമാക്കൂ. അതുവരെ ബോധവൽക്കരണ പരിപാടികൾ തുടരും.നിയമമനുസരിച്ച്, പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കാനോ സൂക്ഷിക്കാനോ ആർക്കും അധികാരമില്ല. ജീവന് ഭീഷണിയാണെങ്കിൽ അധികൃതരെ വിവരമറിയിച്ചശേഷം പിടികൂടി കാട്ടിൽ തുറന്നു വിടണം.
പാമ്പിനെ ശാസ്ത്രീയമായി പിടിക്കാനറിയാവുന്ന നൂറിലധികം ഉദ്യോഗസ്ഥർ വനംവകുപ്പിലുണ്ട്. എസിഎഫ് തലത്തിലുള്ള ഉദ്യോഗസ്ഥൻപോലും കൂട്ടത്തിലുണ്ട്. പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രമിക്കുകയായിരുന്നു . ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് അധികൃതരുടെ നിലപാട്. ശാസ്തവട്ടം റബീന മൻസിലിൽ സക്കീർ ഹുസൈൻ കഴിഞ്ഞ ദിവസമായിരുന്നു പാമ്പ് കടിയേറ്റ് മരിച്ചത്. 11 വർഷമായി പാമ്പുപിടിത്ത രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. രാജവെമ്പാലയും പെരുമ്പാമ്പുമടക്കം 348 പാമ്പുകളെ പിടിച്ചിട്ടുണ്ട് സക്കീർ. 12 തവണ പാമ്പുകടിയേൽക്കുകയും പലപ്പോഴും ഗുരുതരാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























