Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വീട്ടമ്മയുടെ ജീവനെടുക്കാൻ കാരണമായത് അനീല്‍ഡ് ഗ്ലാസ്; വീട്ടിലോ സ്ഥാപനത്തിലോ ചില്ലിടുമ്പോൾ ശ്രദ്ധിക്കുക

16 JUNE 2020 05:10 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ല് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവം ദുഃഖം ഉളവാക്കിയിരുന്നു . ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണമെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നു. ചില്ലുവാതിലില്‍ ഇടിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു അപകടത്തിലേക്കും പിന്നെ മരണത്തിലേക്കും ബീന എന്ന വീട്ടമ്മയെ നയിച്ചത്അ നീല്‍ഡ് ഗ്ലാസ് ആണ് . ചില്ലുവാതില്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില പിഴവുകള്‍ക്കു നല്‍കേണ്ടി വന്ന വലിയ വിലയാണ് ബീനയുടെ ജീവനെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗ്ലാസ് ചൂടാക്കി തണുപ്പിച്ച് ആന്തരിക സമ്മര്‍ദം കളഞ്ഞ് ദൃഢീകരിക്കുന്ന പ്രക്രിയയാണ് അനീലിങ് എന്ന് പറയുന്നത് . പൊട്ടുമ്പോള്‍ വലിയ ചില്ലുകഷണങ്ങളായാണ് അനീല്‍ഡ് ഗ്ലാസ് പതിക്കുക. ഇത് വലിയ അപകടങ്ങള്‍ക്കിടയാക്കും. പെരുമ്പാവൂരില്‍ സംഭവിച്ചതും ഇതായിരുന്നു . ടഫന്‍ഡ് ഗ്‌ളാസ് ആയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാൻ സാധിക്കുമായിരുന്നു . . ഇതിന്റെ പശ്ചാത്തലത്തിൽ വീടായാലും സ്ഥാപനങ്ങളായാലും ചില്ല് എങ്ങനെ വേണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു


വീടായാലും സ്ഥാപനങ്ങളായാലും നിര്‍മാണത്തില്‍ ഉപയോഗിക്കേണ്ട ഗ്ലാസിന്റെ സുരക്ഷയില്‍ അതീവ ശ്രദ്ധ വേണമെന്ന് ഈ രംഗത്ത് വിദഗ്ദ്ധർ പറയുന്നു. വാതിലില്‍ ഫ്രെയിമിന് അകത്ത് ഇടുന്ന ഗ്ലാസാണെങ്കില്‍ അതിനു കുറഞ്ഞത് പത്തു മുതല്‍ 12 എം.എം. വരെ കനമുണ്ടായിരിക്കണം. ഫ്രെയിം ഇല്ലാതെ ഉപയോഗിക്കുന്ന ടഫന്‍ഡ് ഗ്ലാസ് ആണെങ്കില്‍ അതിനും കുറഞ്ഞത് 12 എം.എം. കനമുണ്ടായിരിക്കണം. ഇതൊന്നും ശ്രദ്ധിക്കാതെ കുറഞ്ഞ കനത്തിലുള്ള ഗ്ലാസ് ഉപയോഗിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.


സ്ഥാപനങ്ങളിലെ ചില്ലുവാതില്‍ ആകുമ്പോള്‍ ഒരുപാടുപേര്‍ വന്ന് തള്ളിത്തുറക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവിടങ്ങളില്‍ സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസുകളാണ് സുരക്ഷ ഉറപ്പാക്കാന്‍ വാതിലുകളില്‍ ഉപയോഗിക്കേണ്ടത്. ഇത്തരം ഗ്ലാസുകള്‍ ഇട്ട വാതിലുകള്‍ പെട്ടെന്ന് പൊട്ടില്ല. ഇനി ഏതെങ്കിലും കാരണവശാല്‍ പൊട്ടിയാല്‍ തന്നെ അതു ചിലന്തിവല പോലെ നിലനില്‍ക്കും. ഒരു കഷണം പോലും താഴെ വീഴുകയുമില്ല. ശക്തമായ ഇടിയില്‍ പൊട്ടി താഴെ വീണാല്‍ തന്നെ അത് പൊടി പൊടിയായി മാത്രമേ നിലത്തേക്ക് പതിക്കുകയുള്ളൂ. വാതിലുകളിലും മറ്റും ഗ്ലാസ് പിടിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന കാര്യം അടിവരയിടുന്നതാണ് പെരുമ്പാവൂരിലെ അപകടമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ കരാര്‍ എടുത്തവര്‍ സുരക്ഷാ നിലവാരം കുറഞ്ഞ ഗ്ലാസ് ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭം നോക്കിയാകാം. ഗ്ലാസിന്റെ സുരക്ഷാ കനത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതും മറ്റൊരു കാരണമാകാം. കൃത്യമായ സുരക്ഷാ കനത്തിലുള്ള ഗ്ലാസിന്റെ മുകളിലൂടെ മനുഷ്യര്‍ ചവിട്ടി നടന്നാല്‍ പോലും അപകടമുണ്ടാകില്ല. കേരളത്തിലെ ചില ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും ഒക്കെ ഇട്ടിരിക്കുന്ന ഗ്ലാസുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (28 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (32 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (34 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (46 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends