ഇനി മുതല് രോഗികള്ക്ക് മാനസിക ആരോഗ്യ വിദഗ്ധന്റെ സേവനവും; കൊവിഡ് ചികിത്സാ മാര്ഗനിര്ദേശങ്ങള് പരിഷ്ക്കരിച്ചു

കൊവിഡ് ചികിത്സാ വേളയിൽ രോഗികൾ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. തിരുവനന്തപുരം മെഡിക്കല് കോളേജില് രണ്ട് രോഗികള് ജീവനൊടുക്കിയ സംഭവത്തെ തുടര്ന്ന് കൊവിഡ് ചികിത്സാ മാര്ഗനിര്ദേശങ്ങള് പരിഷ്ക്കരിച്ചു. രോഗികള്ക്ക് ചികിത്സയ്ക്കൊപ്പം മാനസിക പിന്തുണ നല്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം ഉറപ്പ് വരുത്തണമെന്നാണ് പുതിയ നിബന്ധന.ടെലി മെഡിസിന് സേവനം, സൗജന്യ ഭക്ഷണം എന്നിവ ഉറപ്പാക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മാര്ഗ്ഗ നിര്ദ്ദേശത്തിലുണ്ട്.
പുതിയ നിര്ദേശപ്രകാരം രോഗ ലക്ഷണങ്ങള് പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങള് ഉള്ളവരെയും ആദ്യഘട്ടത്തില് പ്രാഥമിക കേന്ദ്രങ്ങളില് പ്രവേശിപ്പിച്ചാല് മതിയാകും. കൊവിഡ് ബാധ ഗുരുതരമെങ്കില് വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം. രോഗബാധ കൂടുന്ന സാഹചര്യത്തിലാണ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങള് ശക്തിപ്പെടുത്താന് തീരുമാനമായത്.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്ദ്ധിക്കുന്ന സാഹചര്യത്തില് നിലവിലെ കൊവിഡ് സ്പെഷ്യാലിറ്റി ആശുപത്രികള് തികയാതെ വന്നേക്കുമെന്ന വിലയിരുത്തലിലാണ് പുതിയ നടപടി. രോഗ ലക്ഷണങ്ങള് പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങള് ഉള്ളവരെയും ആദ്യഘട്ടത്തില് സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റേണ്ടതില്ല. പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളില് പ്രവേശിപ്പിച്ച ശേഷം രോഗബാധ ഗുരുതരമെങ്കില് വിദഗദ്ധ ചികിത്സയ്ക്കായി മാറ്റാം. ഓഡിറ്റോറിയം, ഹാളുകള്, ഇന്ഡോര് സ്റ്റേഡിയം എന്നിവ പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളായി ഉപയോഗിക്കാം.ഒരു കേന്ദ്രത്തില് പരമാവധി 50 പേരെ പ്രവേശിപ്പിക്കാം. 14 ദിവസത്തേക്ക് 4 ഡോക്ടര്മാര്ക്കായിരിക്കും ഇത്തരം കേന്ദ്രങ്ങളില് ഡ്യൂട്ടി.
https://www.facebook.com/Malayalivartha

























