Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കോവിഡ് കാലത്ത് ഇങ്ങനേയും റാലി നടത്താം... സര്‍വ സാമൂഹിക മാധ്യമങ്ങളേയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ബിജെപിയുടെ വെര്‍ച്ച്വല്‍ റാലി മറ്റ് പാര്‍ട്ടിക്കാര്‍ക്കും മാതൃകയാകുന്നു; ഡിജിറ്റല്‍ തലത്തിലെ വെര്‍ച്വല്‍ റാലി വന്‍ വിജയം; വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തത് ഡല്‍ഹിയില്‍ നിന്ന്

16 JUNE 2020 09:22 PM IST
മലയാളി വാര്‍ത്ത

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച ജനസംവാദ് മഹാ വെര്‍ച്ച്വല്‍ റാലിയില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു. കൊറോണ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി ജനങ്ങളിലേക്കെത്തിക്കുകയാണ് റാലിയിലൂടെ പ്രധാന ലക്ഷ്യമായിരുന്നത്.

അതിര്‍ത്തികള്‍ ഇല്ലാതിരുന്ന റാലിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകരും അനുഭാവികളും അണിചേര്‍ന്നത്. ബിജെപിയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് എല്ലാവരും റാലിയുടെ ഭാഗമായത്.

തിരുവനന്തപുരത്ത് തൈക്കാട് ഗണേശത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ നിന്നാണ് ചടങ്ങുകള്‍ ഓണ്‍ ലൈനില്‍ എത്തിയത്. അതേ സമയം ദല്‍ഹിയിലെ വേദിയില്‍ പാര്‍ട്ടി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരനും അണി ചേര്‍ന്നു. കേരളാ മഹാവെര്‍ച്വല്‍ റാലിയിലേക്ക് ജെ.പി.നദ്ദയെ വി. മുരളീധരന്‍ സ്വീകരിച്ചു

തിരുവനന്തപുരത്തെ വേദിയില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ റാലിയില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ ആദ്യ ദീപം തെളിയിച്ചതോടെ പരിപാടിക്ക് തുടക്കമായി.

സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ആമുഖം പറയുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കെ.സുരേന്ദ്രന്റെ അധ്യക്ഷ ഭാഷണത്തിനു ശേഷം അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി. നദ്ദ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്തു. കേന്ദ്ര മന്ത്രി വി.മുരളീധരന്‍ നദ്ദയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. തുടര്‍ന്ന് ബിജെപി മുന്‍ അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് സംസാരിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, അഡ്വ. പി. സുധീര്‍, സുരേഷ് ഗോപി എം പി, കെ.രാമന്‍പിള്ള, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് എന്നിവര്‍ വേദിയുടെ സാന്നിധ്യമായി.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ലക്ഷങ്ങള്‍ അണിനിരന്ന മഹാവെര്‍ച്വല്‍ റാലി കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവമായി. ഓണ്‍ ലൈനില്‍ ഇത്രയും ജനങ്ങളെ ഒരുമിച്ചണിനിരത്താന്‍ കഴിഞ്ഞതിലൂടെ കേരളത്തിലെ ബിജെപിയുടെ അഭിമാന പരിപാടിയായും റാലി മാറി.

ഓരോ ജില്ലയിലും നിയോജക മണ്ഡലം അടിസ്ഥാനത്തിലും പ്രവര്‍ത്തകര്‍ പ്രത്യേക വേദികളിലൂടെ അണിചേര്‍ന്നതിനൊപ്പമാണ് സമൂഹ മാധ്യമ ലിങ്കുകളിലൂടെയും റാലിക്കൊപ്പം ചേര്‍ന്നത്.

സര്‍വ സാമൂഹിക മാധ്യമങ്ങളേയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റല്‍ തലമാണ് വെര്‍ച്വല്‍ റാലിക്കായി ഒരുക്കിയത്. വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തത്. ഇതു കൂടാതെ കേരളത്തിലെ ഇരുപത് കേന്ദ്രങ്ങളില്‍ നടന്ന പരിപാടികള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ചു.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നേരിട്ട് ബിജെപി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഈ വെര്‍ച്വല്‍ റാലിയില്‍ പങ്കാളികളായി എന്നതാണ് പ്രത്യേകത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (27 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (31 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (45 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends