മൊബൈല് ടവറിന് മുകളില് കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

കൊല്ലം ഭരണിക്കാവില് മൊബൈല് ടവറിന് മുകളില് കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. ഭരണിക്കാവ് സ്വദേശി ദിനേശനാണ് ടവറില് കയറി ഭീഷണി മുഴക്കിയത്. ഇയാളെ പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കി.
പൊലീസും ഫയര്ഫോഴ്സും ജനപ്രതിനിധികളും യുവാവിന്റെ ബന്ധുക്കളുമൊക്കെ എത്തിയാണ് ഇയാളെ താഴെയിറക്കിയത്. മാനസികാസ്വസ്ഥ്യം ഉള്ളയാളാണ് ദിനേശനെന്ന് ബന്ധുക്കള് പറഞ്ഞു. രാവിലെ ഏഴ് മണിയോടെയാണ് ഇയാള് ടവറിന് മുകളില് കയറിയത്. നീണ്ട ഒന്പത് മണിക്കൂര് നാട്ടുകാരെ മുള്മുനയില് നിര്ത്തിയ ഇയാള് വൈകിട്ട് മൂന്ന് മണിയോടെയാണ് താഴെ ഇറങ്ങാന് വഴങ്ങിയത്. താഴെ ഇറങ്ങിയ ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























