ദുബായില് നിന്നെത്തിയ മകളെയും ചെന്നൈയില് നിന്നെത്തിയ മകനെയും അന്ത്യകര്മ്മങ്ങള് ചെയ്യുന്നതില് നിന്നും നഗരസഭാധികൃതര് വിലക്കാന് ശ്രമിച്ചു; സംഘര്ഷം ഒഴിവാക്കിയത് സുരേഷ് ഗോപി

പദ്മജാ രാധാകൃഷ്ണന്റെ മരണ വിവരം അറിഞ്ഞ് ദുബായില് നിന്നെത്തിയ മകള് കാര്ത്തികയേയും ചെന്നൈയില് നിന്നെത്തിയ മകന് എം.ആര്.രാജാകൃഷ്ണനേയും അമ്മയുടെ അന്ത്യകര്മ്മങ്ങള് ചെയ്യുന്നതില് നിന്നും നഗരസഭാധികൃതര് വിലക്കാന് ശ്രമിച്ചു. തുടർന്ന് കുറച്ചുനേരം വാക്ക് തര്ക്കത്തിന് കാരണമായി. രണ്ടു പേരും ക്വാറന്റൈനില് കഴിയേണ്ടവരായതിനാല് സംസ്കാര ചടങ്ങില് പങ്കെടുക്കാനാകില്ലെന്നായിരുന്നു നഗരസഭാധികൃതരുടെ വാദം.
അന്ത്യാഞ്ജലി അര്പ്പിക്കാനെത്തിവരെയെല്ലാം വീട്ടില് നിന്നും പുറത്താക്കി നിറുത്തിയ ശേഷം പി.പി.ഇ കിറ്റ് ധരിച്ച് രാജാകൃഷ്ണനും കാര്ത്തികയും അന്ത്യാഞ്ജലി അര്പ്പിച്ചത്. തുടര്ന്ന് ശാന്തികാവടത്തിലേക്ക് പോകാന് അവര് തയ്യാറായപ്പോഴാണ് എതിര്പ്പുണ്ടായത്. സ്ഥലത്തുണ്ടായിരുന്നു സുരേഷ്ഗോപി എം.പി ആരോഗ്യവകുപ്പ് അധികൃതരുമായി സംസാരിച്ചതിനൊടുവില് 108 ആംബുലന്സ് എത്തി. മക്കള് രണ്ടു പേരും അതില് കയറിയാണ് ശാന്തികവാടത്തില് പോയത്. ഇപ്പോള് രണ്ടു പേരും വീട്ടിലെ രണ്ടു മുറികളില് ക്വാറന്റൈനില് കഴിയുകയാണ്.
കഴിഞ്ഞ ദിവസമാണ് സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചത്. എം.ജി രാധാകൃഷ്ണൻ പങ്കെടുത്തിരുന്ന പൊതുപരിപാടികളിലെല്ലാം പദ്മജയും നിറ സാന്നിധ്യമായിരുന്നു. അതിനാൽ തന്നെ അവർ മലയാളികൾക്ക് ഏറെ സുപരിചിതയുമാണ്. ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിൽ സജീവസാന്നിധ്യമായിരുന്നു പത്മജ. പത്മജയുടെ രചനയിൽ ചലച്ചിത്ര ഗാനങ്ങളും ലളിതഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























