Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ചെലവു ചുരുക്കലിന്റെ ഭാഗമായി ലീവ് സറണ്ടര്‍ അടക്കം നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചന

17 JUNE 2020 05:29 AM IST
മലയാളി വാര്‍ത്ത

ചെലവുചുരുക്കലിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സമിതിയില്‍ നിന്നും, ലീവ് സറണ്ടര്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ എഴുതിവാങ്ങിയതായി റിപ്പോര്‍ട്ട്. ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. 

സിഡിഎസ് ഡയറക്ടര്‍ പ്രഫ.സുനില്‍ മാണി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശ, എല്ലാ വര്‍ഷവും ലീവ് സറണ്ടറിന് അവസരം നല്‍കാതെ 300 അവധി വരെ കൂട്ടിവച്ച്, വിരമിക്കുമ്പോള്‍ പണം നല്‍കണമെന്നാണ്.

മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശം സമിതി യോഗങ്ങളില്‍ ഉയര്‍ന്നെങ്കിലും റിപ്പോര്‍ട്ടിലില്ല. സര്‍ക്കാര്‍ ഇടപെട്ട് ഈ നിര്‍ദേശം ഒഴിവാക്കിയെന്നാണു സൂചന. 20 മന്ത്രിമാര്‍ക്കായി 480 പഴ്‌സനല്‍ സ്റ്റാഫാണ് ഇപ്പോഴുള്ളത്. ഇവര്‍ക്കു ശമ്പളത്തിനായി പ്രതിമാസം ചെലവ് 2 കോടി രൂപയിലേറെ. പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണമെന്നു ശുപാര്‍ശയുണ്ടെങ്കിലും ഇതു സര്‍ക്കാര്‍ അംഗീകരിക്കില്ല.

മറ്റ് പ്രധാന ശുപാര്‍ശകള്‍ ഇപ്രകാരമാണ്.

2 വര്‍ഷത്തേക്കു സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പുതിയ തസ്തിക അരുത്. താല്‍ക്കാലിക തസ്തികകള്‍ ഇപ്പോള്‍ പാടില്ല. സ്‌കൂളുകളിലെ ദിവസവേതനക്കാര്‍ക്ക് അവധിക്കാല ശമ്പളം വേണ്ട. എയ്ഡഡ് മേഖലയിലെ ലീവ് വേക്കന്‍സി അവസാനിപ്പിക്കണം.

വിദേശപര്യടനം, മേളകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍ വേണ്ട. ഓഫിസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ ജീവനക്കാരുടെ വിന്യാസം പുനര്‍നിര്‍ണയിക്കണം. ശമ്പളമില്ലാത്ത അവധി പരമാവധി 5 വര്‍ഷം.

സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ 5 ദിവസം മതി. ശനിയാഴ്ച വര്‍ക് ഫ്രം ഹോം. ഫര്‍ണിച്ചര്‍, വാഹനം വാങ്ങല്‍ എന്നിവ ഒരു വര്‍ഷത്തേക്കു വേണ്ട.
ലഘുലേഖകളുടെയും പ്രസിദ്ധീകരണങ്ങളുടെയും അച്ചടി ഒഴിവാക്കണം.

വിദ്യാര്‍ഥികളുടെ 30% മാര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മാറ്റിവയ്ക്കണം. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്ര മാനദണ്ഡം അനുസരിച്ചു മതി. 2 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന അന്വേഷണ കമ്മിഷനുകളുടെ കാലാവധി 2 മാസത്തിനുള്ളില്‍ അവസാനിപ്പിക്കണം. സര്‍ക്കാര്‍ കെട്ടിടങ്ങളും വാഹനങ്ങളും കഴിയുമെങ്കില്‍ വാടകയ്ക്കു നല്‍കണം.

ഒരേ പ്രവൃത്തി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിക്കണം. 3 - 5 കിലോമീറ്റര്‍ പരിധിയിലെ കുട്ടികളില്ലാത്ത സ്‌കൂളുകള്‍ ലയിപ്പിക്കണം.
ആഴ്ചയില്‍ 16 മണിക്കൂര്‍ ജോലിയുണ്ടെങ്കിലേ എയ്ഡഡ്, ഗവ. കോളജുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കാവൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (27 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (31 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (45 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends